Booked | മൃഗസംരക്ഷണ വകുപ്പില്‍ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്‌തെന്ന പരാതിയില്‍ സതിയമ്മയ്‌ക്കെതിരെ കേസെടുത്തു

 


ADVERTISEMENT

കോട്ടയം: (www.kvartha.com) മൃഗസംരക്ഷണ വകുപ്പില്‍ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്‌തെന്ന പരാതിയില്‍ സതിയമ്മയ്‌ക്കെതിരെ കേസെടുത്തു. രേഖകള്‍ പ്രകാരം ജോലി ചെയ്യേണ്ട ജിജി മോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്.

ഐശ്വര്യ കുടുംബശ്രീ സെക്രടറി സുധാമോള്‍, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റര്‍ ഫീല്‍ഡ് ഓഫീസര്‍ ബിനു എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തു. ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. അതേസമയം സത്യസന്ധമായാണ് ജോലിചെയ്തതെന്നും നിയമപരമായി നേരിടുമെന്നും സതിയമ്മ പ്രതികരിച്ചു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരണം ചോദിച്ച ചാനല്‍ ലേഖകനോട് ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയും സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനെ അനുകൂലിച്ചും സതിയമ്മ സംസാരിച്ചത് സംപ്രേഷണം ചെയ്തത് ആഗസ്ത് 12നാണ്. 21ന് സതിയമ്മയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതാണ് രാഷ്ട്രീയ ചര്‍ചയായത്.

Booked | മൃഗസംരക്ഷണ വകുപ്പില്‍ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്‌തെന്ന പരാതിയില്‍ സതിയമ്മയ്‌ക്കെതിരെ കേസെടുത്തു

ഈ സംഭവത്തെ രാഷ്ട്രീയമായി ഇരുമുന്നണികളും ഏറ്റെടുത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും യുഡിഎഫ് നേതാക്കന്മാരും സതിയമ്മയെ സന്ദര്‍ശിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സതിയമ്മ മൃഗസംരക്ഷണ വകുപ്പിന്റെ പുതുപ്പള്ളി സബ് സെന്ററിനു മുന്നില്‍ സമരവും ആരംഭിച്ചിരുന്നു.

Keywords:  Police Case Against Sathiamma At Puthuppally, Kottayam, News, Politics, Police Case, Sathiamma, Puthuppally, Complaint, Congress, LDF, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia