നിക്ഷേപത്തട്ടിപ്പിന് കേസെടുത്ത പി.എസി.എല്‍.ശാഖ പൂട്ടി; നിക്ഷേപകര്‍ ആശങ്കയില്‍

 


കൊല്ലം: നിക്ഷേപത്തട്ടിപ്പിന് പോലീസ് കേസെടുത്ത പി.എസി.എല്‍ കടപ്പാക്കട ശാഖ പൂട്ടിയതോടെ നിക്ഷേപകരായ സാധാരണക്കാര്‍ ആശങ്കയിലായി. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം മണിചെയിന്‍ മാതൃകയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കൊല്ലം കടപ്പാക്കട ശാഖയില്‍ കഴിഞ്ഞ ദിവസം ഈസ്റ്റ് പോലീസ് മണിക്കുറുകള്‍ നീണ്ട പരിശോധന നടത്തുകയായിരുന്നു.

പരിശോധനയില്‍ ദിവസപ്പിരിവു മുതല്‍ പ്രതിമാസതവണകള്‍ വരെയായി ജില്ലയില്‍ നിന്ന് പി.എസി.എല്‍ ലിമിറ്റഡ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍ അടയ്ക്കുന്ന പണത്തിനു തുല്യമായ വസ്തു നിക്ഷേപകരുടെ പേരില്‍ വാങ്ങിക്കുന്നുവെന്നും പണം വേണ്ടിവരുമ്പോള്‍ 12.5 ശതമാനം പലിശ ഉള്‍പ്പെടെ തിരികെ നല്‍കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കേസില്‍ പ്രതിചേര്‍ത്ത ജീവനക്കാരെ ചോദ്യം ചെയ്തതോടെയാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കമ്പനി സമാഹരിച്ച കോടിക്കണക്കിന് രൂപയുടെ കഥകള്‍ പുറത്തുവന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ അനധികൃത പണം പിരിച്ച രേഖകളും, മുദ്രപ്പത്രങ്ങളും, കംമ്പ്യൂട്ടറുകളും ഒരു കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

നിക്ഷേപത്തട്ടിപ്പിന് കേസെടുത്ത പി.എസി.എല്‍.ശാഖ പൂട്ടി; നിക്ഷേപകര്‍ ആശങ്കയില്‍സ്ഥാപനത്തിന്റെ സി.ഇ.ഒ. ഉള്‍പ്പെടെ 100 പേരെ പ്രതികളാക്കി കേസെടുത്തു. ഇവരില്‍ ചില ജീവനക്കാരെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു.

Keywords: Company, Police, Office, Computer, People, Dsirict, Work, Kvartha, Malayalam News, Kerala Vartha, Kollam, PCL Limited, Cheating, Kadappakkada, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Money Chain, CEO 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia