Police Case | കാരണഭൂതൻ പി ശശി; രാഷ്ട്രീയ എതിരാളികളെ അകത്താക്കാൻ തിരക്കിട്ട നീക്കം; പച്ചക്കൊടി കാണിച്ച് പാർടിയും മുഖ്യമന്ത്രിയും
Jun 26, 2023, 20:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ ഭാമനാവത്ത്
സർകാരിനെ എതിർക്കുന്നവരെ ജയിലിനുള്ളിലെത്തിക്കുക, പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വിമർശനങ്ങളുടെ മുനയൊടിക്കുക, തുടങ്ങിയ അജൻഡകളാണ് സിപിഎമും സർകാരും ഒരേ സമയം പി ശശിയുടെ കുശാഗ്ര ബുദ്ധിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പൊലീസ് അറസ്റ്റു ചെയ്തത് സിപിഎമിനും സർകാരിനും തലവേദനയായ എസ്എഫ്ഐ വിവാദങ്ങളിൽ നിന്നും തടിയൂരാൻ സഹായിച്ചിട്ടുണ്ട്.
കെ സുധാകരനെ കേസിൽ പെടുത്തി ഇമേജിന് കോട്ടം ഉണ്ടാക്കുകയും, അതുവഴി കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താനാകുമോയെന്ന രാഷ്ട്രീയ അജൻഡയാണ് സിപിഎം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കെ സുധാകരന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് കേസും കൂടാതെ സ്വത്ത് വിവര ശേഖരണവും നടത്തുന്നത്.
കെ സുധാകരന്റെ ഭാര്യയും കാടാച്ചിറ സ്കൂളിലെ മുൻ അധ്യാപികയുമായ സ്മിതയുടെ പേരിലുള്ള ബാങ്ക് അകൗണ്ടുകളുടെ വിശദാംശങ്ങളും മറ്റു രേഖകളുമാണ് ഇപ്പോൾ വിജിലൻസ് അന്വേഷിക്കുന്നത്. 2024 നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പ്രതിരോധിക്കാൻ മറ്റു വഴികൾ ഇല്ലാത്തതിനാൽ നേതാക്കളെ നിയമക്കുരുക്കിലാക്കി പ്രതിരോധത്തിലാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
കെ സുധാകരനെ കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുഖ്യമന്ത്രിയുടെ ഓഫിസ് നോട്ടമിടുന്നുണ്ട്. ഇതിന്റെയൊക്കെ പിന്നിൽ പി ശശിയുടെ തന്ത്രങ്ങളാണെന്നാണ് സിപിഎമിനുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. കെ സുധാകരനെതിരെയുള്ള നീക്കം തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്ന് ആശങ്കപ്പെടുന്ന ഒരു വിഭാഗം അണികളും നേതാക്കളും സിപിഎമിലുണ്ട്. ഇതിനു കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നത് കെ സുധാകരന്റെ ജനകീയ പിന്തുണയാണ്.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ സിപിഎം ശക്തി കേന്ദ്രങ്ങളിൽ പോലും കെ സുധാകരന് ലീഡ് ഉണ്ടായിരുന്നു. കെ സുധാകരൻ കേരളത്തിലെ കോൺഗ്രസിന്റെ അനിഷേധ്യനായ ഒരു നേതാവാണ്. ഉറങ്ങിക്കിടക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെ കെ സുധാകരനിൽ ഏൽപിക്കുന്ന മുറിവിലൂടെ ഉണർത്താനേ ഉപകരിക്കുവെന്ന അഭിപ്രായവും സിപിഎമിലെ മിതവാദികൾക്കുണ്ട്. പി ശശി ഭരണം ഏറ്റെടുത്തതു മുതൽ രാഷ്ട്രീയ എതിരാളികളെ പൊലീസിനെ ഉപയോഗിച്ചു വേട്ടയാടുന്നുവെന്ന ആരോപണവും ശക്തമാണ്.
ഉരുക്കുമുഷ്ടി ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ അമർച്ച ചെയ്യാനുള്ള നീക്കങ്ങളുമായി സിപിഎം മുൻപോട്ടു പോകുമ്പോൾ പ്രതിപക്ഷത്തു നിന്നും പ്രതിരോധം ദുർബലമാവുകയാണ്. നേരത്തെ കെഎം ശാജി, അബ്ദുർ റഹ്മാൻ കല്ലായി എന്നീ നേതാക്കളും പൊലീസ് വിജിലൻസ് അന്വേഷണം നേരിട്ടു വരികയാണ്. മുസ്ലിം ലീഗിലെ മറ്റു നേതാക്കളും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നിയമനടപടി നേരിടുന്നതിനാൽ രണ്ടാം പിണറായി സർകാരിന്റെ കാലത്ത് പ്രതിപക്ഷ നിര ദുർബലമായി മാറുന്നുവെന്ന സാഹചര്യവുമുണ്ട്.
കണ്ണൂർ: (www.kvartha.com) വരുന്ന ലോക്സഭാ തിരഞ്ഞെടുപിന് മുമ്പായി കോൺഗ്രസിലെ മുൻ നിര നേതാക്കളെയെല്ലാം കാരിരുമ്പഴിക്കുള്ളിലാക്കാൻ സിപിഎം അണിയറ നീക്കങ്ങൾ തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്ന പൊളിറ്റികൽ സെക്രടറി പി ശശി രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് മുഖ്യമന്ത്രിയുടെ ആശിർവാദത്തോടെ നടത്തുന്ന സർജികൽ സ്ട്രൈകാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്കും ചില മാധ്യമ പ്രവർത്തകർക്കുമെതിരെയുള്ള നടപടിയെന്നാണ് വിവരം.
സർകാരിനെ എതിർക്കുന്നവരെ ജയിലിനുള്ളിലെത്തിക്കുക, പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വിമർശനങ്ങളുടെ മുനയൊടിക്കുക, തുടങ്ങിയ അജൻഡകളാണ് സിപിഎമും സർകാരും ഒരേ സമയം പി ശശിയുടെ കുശാഗ്ര ബുദ്ധിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പൊലീസ് അറസ്റ്റു ചെയ്തത് സിപിഎമിനും സർകാരിനും തലവേദനയായ എസ്എഫ്ഐ വിവാദങ്ങളിൽ നിന്നും തടിയൂരാൻ സഹായിച്ചിട്ടുണ്ട്.
കെ സുധാകരനെ കേസിൽ പെടുത്തി ഇമേജിന് കോട്ടം ഉണ്ടാക്കുകയും, അതുവഴി കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താനാകുമോയെന്ന രാഷ്ട്രീയ അജൻഡയാണ് സിപിഎം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കെ സുധാകരന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് കേസും കൂടാതെ സ്വത്ത് വിവര ശേഖരണവും നടത്തുന്നത്.
കെ സുധാകരന്റെ ഭാര്യയും കാടാച്ചിറ സ്കൂളിലെ മുൻ അധ്യാപികയുമായ സ്മിതയുടെ പേരിലുള്ള ബാങ്ക് അകൗണ്ടുകളുടെ വിശദാംശങ്ങളും മറ്റു രേഖകളുമാണ് ഇപ്പോൾ വിജിലൻസ് അന്വേഷിക്കുന്നത്. 2024 നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പ്രതിരോധിക്കാൻ മറ്റു വഴികൾ ഇല്ലാത്തതിനാൽ നേതാക്കളെ നിയമക്കുരുക്കിലാക്കി പ്രതിരോധത്തിലാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
കെ സുധാകരനെ കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുഖ്യമന്ത്രിയുടെ ഓഫിസ് നോട്ടമിടുന്നുണ്ട്. ഇതിന്റെയൊക്കെ പിന്നിൽ പി ശശിയുടെ തന്ത്രങ്ങളാണെന്നാണ് സിപിഎമിനുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. കെ സുധാകരനെതിരെയുള്ള നീക്കം തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്ന് ആശങ്കപ്പെടുന്ന ഒരു വിഭാഗം അണികളും നേതാക്കളും സിപിഎമിലുണ്ട്. ഇതിനു കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നത് കെ സുധാകരന്റെ ജനകീയ പിന്തുണയാണ്.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ സിപിഎം ശക്തി കേന്ദ്രങ്ങളിൽ പോലും കെ സുധാകരന് ലീഡ് ഉണ്ടായിരുന്നു. കെ സുധാകരൻ കേരളത്തിലെ കോൺഗ്രസിന്റെ അനിഷേധ്യനായ ഒരു നേതാവാണ്. ഉറങ്ങിക്കിടക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെ കെ സുധാകരനിൽ ഏൽപിക്കുന്ന മുറിവിലൂടെ ഉണർത്താനേ ഉപകരിക്കുവെന്ന അഭിപ്രായവും സിപിഎമിലെ മിതവാദികൾക്കുണ്ട്. പി ശശി ഭരണം ഏറ്റെടുത്തതു മുതൽ രാഷ്ട്രീയ എതിരാളികളെ പൊലീസിനെ ഉപയോഗിച്ചു വേട്ടയാടുന്നുവെന്ന ആരോപണവും ശക്തമാണ്.
ഉരുക്കുമുഷ്ടി ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ അമർച്ച ചെയ്യാനുള്ള നീക്കങ്ങളുമായി സിപിഎം മുൻപോട്ടു പോകുമ്പോൾ പ്രതിപക്ഷത്തു നിന്നും പ്രതിരോധം ദുർബലമാവുകയാണ്. നേരത്തെ കെഎം ശാജി, അബ്ദുർ റഹ്മാൻ കല്ലായി എന്നീ നേതാക്കളും പൊലീസ് വിജിലൻസ് അന്വേഷണം നേരിട്ടു വരികയാണ്. മുസ്ലിം ലീഗിലെ മറ്റു നേതാക്കളും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നിയമനടപടി നേരിടുന്നതിനാൽ രണ്ടാം പിണറായി സർകാരിന്റെ കാലത്ത് പ്രതിപക്ഷ നിര ദുർബലമായി മാറുന്നുവെന്ന സാഹചര്യവുമുണ്ട്.
Keywords: CPM, Pinarayi Vijayan, K Sudhakaran, Police, Case, Opposition, Leaders, Politics, P Sasi, Congress, VD Satheesan, Muslim League, Police action against opposition leaders.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.