ഇടുക്കി: എം.എം മണി വെളിപ്പെടുത്തിയ കൊലപാതകങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ മണിക്കെതിരെ കേസെടുത്തിട്ടും രണ്ട് കൊലപാതകങ്ങളുടെ കേസ് ഡയറി കണ്ടെത്താനാകാതെ കുഴങ്ങുകയാണ് പോലീസ്.
അഞ്ചേരി ബേബിയുടെയും മുട്ടുചിറ നാണപ്പന്റെയും വധക്കേസുമായി ബന്ധപ്പെട്ട കേസ് ഡയറിയാണ് കണ്ടെത്താന്‍ കഴിയാത്തത്. അഞ്ചേരി ബേബി വധക്കേസ് ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷനിലും മുട്ടുച്ചിറ നാണപ്പന്‍ വധക്കേസ് ശാന്തമ്പാറ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ബേബി വധക്കേസിന്റെ അന്തിമ കോടതി വിധി 1985 ലും നാണപ്പന്‍ വധക്കേസിന്റേത് 1987 ലും വന്നിരുന്നു. ഇതോടെ സ്റ്റേഷനിലെ ഫയല്‍ കൂമ്പാരത്തിലേക്ക് മാറ്റപ്പെട്ട ഈ കേസ് ഡയറികള്‍ അതിന് ശേഷം പരിശോധിക്കാനുള്ള ശ്രമം ആദ്യമായി നടന്നത് തന്നെ കഴിഞ്ഞ ഞായറാഴ്ചയാണ്. എന്നാല്‍ രണ്ട് ദിവസം തുടര്‍ച്ചയായി പരിശോധിച്ചിട്ടും ഇവയുടെ ഫയല്‍ കണ്ടെത്താനായില്ല.
അതാത് പോലീസ് സ്റ്റേഷന് പുറമെ ഡിവൈ.എസ്.പി ഓഫീസിലും കേസ് ഡയറികള്‍ സൂക്ഷിക്കുന്ന പതിവുണ്ട്. എന്നാല്‍ മൂന്നാര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ തിരയാനെത്തിയ പോലീസിനെ സ്വീകരിച്ചത് 1964 മുതല്‍ കുന്നുകൂടി കിടക്കുന്ന പതിനായിരത്തിലധികം ഫയലുകളാണ്. ഇതോടെ ആ ശ്രമവും പരാജയപ്പെട്ടു. ഇനി ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി കേസ് ഡയറി സ്വന്തമാക്കുകമാത്രമാണ് പോലീസിന്റെ മുന്നിലുള്ള വഴി. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടരന്വേഷണവുമായിറങ്ങുന്ന പോലീസ് നേരിടുന്ന ആദ്യ വെല്ലുവിളിയും കേസ് ഡയറികള്‍ കണ്ടെത്തുകയെന്നതാണ്.
Keywords: Police, Murder, Case diary, Idukki, Kerala, M.M Mani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.