Gold Smuggling | 4 കാപ്സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഒരു കിലോ സ്വര്‍ണം; ദുബൈയില്‍ നിന്നുള്ള യാത്രക്കാരന്‍ കരിപ്പൂരില്‍ പിടിയില്‍
Sep 4, 2022, 18:52 IST
മലപ്പുറം: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ ദുബൈയില്‍ നിന്നുള്ള യാത്രക്കാരന്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി ഉമർ ഫാറൂഖിനെ(26)യാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1.017 കിലോഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു.
ഞായറാഴ്ച രാവിലെ ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി, എയ്ഡ്പോസ്റ്റിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി ഇയാള്‍ സമ്മതിക്കുന്നത്.

തുടര്‍ന്ന് നടത്തിയ എക്സറേ പരിശോധനയില്‍ നാല് കാപ്സൂളുകളാക്കി ഒളിപ്പിച്ച സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ കണ്ടെത്തി. പ്രതിയെ കരിപ്പൂര്‍ പൊലീസിന് കൈമാറി.
Keywords: Police bust smuggling attempt outside Karipur airport, Malappuram, News, Smuggling, Gold, Passenger, Arrested, Karipur Airport, Kerala.
Keywords: Police bust smuggling attempt outside Karipur airport, Malappuram, News, Smuggling, Gold, Passenger, Arrested, Karipur Airport, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.