Police Booked | 'പൊലീസ് സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്ത യുവാവിനെതിരെ കേസെടുത്തു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (KVARTHA) പാനൂര്‍ മുക്കില്‍ പീടികയില്‍ പൊലീസ് സീറ്റു ബെല്‍റ്റിടാതെ ജീപിലിരുന്നത് ചോദ്യം ചെയ്‌തെന്ന കാരണത്താൽ യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തതായി ആരോപണം. പ്രദേശവാസികളായ സനൂപ്, പ്രയാഗ് തുടങ്ങിയവര്‍ക്കെതിരെയാണ്‌ കേസെടുത്തത്. കഴിഞ്ഞ ദിവസമാണ്‌ സംഭവം. മുക്കിലെ പീടികയിലെ ഒരു ചായക്കടയിലിരുന്ന് ബൈക് നിര്‍ത്തി ചായകുടിക്കുകയായിരുന്നു സനൂപും സുഹൃത്ത് പ്രയാഗും.

Police Booked | 'പൊലീസ് സീറ്റ് ബെല്‍റ്റിടാത്തത് ചോദ്യം ചെയ്ത യുവാവിനെതിരെ കേസെടുത്തു'

'ഈസമയം ഇതുവഴി പൊലീസ് ജീപിൽ വന്ന ചൊക്ലി എസ്ഐയും പൊലീസുകാരും, ഹെല്‍മെറ്റിടാത്തതിന് പിഴ അടയ്ക്കണമെന്ന് പ്രയാഗിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നിര്‍ത്തിയിട്ട ബൈകില്‍ ഹെല്‍മെറ്റിടാത്തതിന് പിഴ അടയ്ക്കണോയെന്നു സനൂപ് ചോദിച്ചതില്‍ പ്രകോപിതനായി അഞ്ഞൂറ് രൂപ പിഴയടപ്പിക്കുകയായിരുന്നു. എസ്ഐയെ ചോദ്യം ചെയ്തതുകൊണ്ടാണ് അഞ്ഞൂറ് രൂപ പിഴ ഇട്ടതെന്ന് പറഞ്ഞു പൊലീസ് സംഘം അവിടെ നിന്നും പോയി.
Aster mims 04/11/2022

അല്‍പസമയത്തിനു ശേഷം ചായപ്പീടികയുടെ സമീപം പൊലീസ് ജീപ് വീണ്ടുമെത്തി. ഈസമയം പൊലീസുകാര്‍ സീറ്റ്‌ ബെല്‍റ്റിടാത്തത് നിയമപരമായി തെറ്റല്ലേയെന്നു സനൂപ് ചോദിച്ചു. പൊതുജനങ്ങള്‍ മാത്രം നിയമം പാലിച്ചാല്‍ മതിയോയെന്ന സനൂപിന്റെ ചോദ്യം എസ്ഐയെ പ്രകോപിച്ചു. ഇതോടെ പൊലീസുകാരും അവിടെകൂടിനിന്നിരുന്ന പ്രദേശവാസികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് വാഹനം തടഞ്ഞുവെന്നു ആരോപിച്ചാണ് സനൂപിനും സുഹൃത്തിനുമെതിരെ കേസെടുത്തത്', യുവാക്കളോട് ബന്ധപ്പെട്ടവർ വിശദീകരിച്ചു.

ഏറെനേരം സനൂപ് പൊലീസിനെ ചോദ്യം ചെയ്യുന്നതും അവിടെയുണ്ടായിരുന്ന യുവാക്കളെ പൊലീസ് തള്ളുന്നതുമായ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സനൂപ് തന്നെയാണ് പൊലീസിന്റെ നടപടി ഫേസ്ബുക് പോസ്റ്റിലൂടെ പ്രചരിപ്പിച്ചത്.



Keywords: News, Kerala, Kannur, Crime, Police, Viral Video, Case,   Police booked youth who questioned police about not wearing seat belt.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia