Police booked | സര്‍കാര്‍ സ്‌കൂളില്‍ റാഗിങ്: 'മുടി നീട്ടിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് മര്‍ദിച്ചു'; സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
Oct 13, 2022, 20:52 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാര്‍ഥികളാണ് മുടി നീട്ടി വളര്‍ത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹലിനെയും സുഹൃത്തിനെയും സ്‌കൂള്‍ മൈതാനത്തില്‍ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതിനാലാണ് കേസെടുത്തത്. സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മുടി നീട്ടിവളര്‍ത്തിയതിനും ഷര്‍ടിന്റെ ബടന്‍ മുഴുവന്‍ ഇട്ടതിനുമാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെയും സുഹൃത്തിനെയും ക്രുരമായി മര്‍ടിച്ചതെന്നാന് പറയുന്നത്. സാരമായി മര്‍ദനമേറ്റ സഹലിന്റെ കേള്‍വി ശക്തിക്ക് കുറവ് പറ്റിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ആക്രമിച്ചതായി പറയുന്ന വിദ്യാര്‍ഥികളോടും അവരുടെ രക്ഷിതാക്കളോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Latest-News, Kerala, Kannur, Top-Headlines, Assault, Raging, Complaint, School, Police, Police booked students on ragging charge.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.