Booked | ഷെയര്‍ ട്രേഡിങ് വാഗ് ദാനം ചെയ്ത് യുവാവിന്റെ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു
കേസെടുത്തത് കണ്ണൂര്‍ സൈബര്‍ പൊലീസ്
ഇക്കഴിഞ്ഞ മെയ് മൂന്നിനും 29 നുമിടയില്‍ പ്രതികളുടെ വിവിധ അകൗണ്ടിലേക്ക് പണം നല്‍കിയെന്നാണ് പരാതി
കണ്ണൂര്‍: (KVARTHA) സമൂഹ മാധ്യമം വഴി ഷെയര്‍ ട്രേഡിംഗില്‍ വന്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശിയായ 41 കാരന്റെ പരാതിയിലാണ് സൈബര്‍ തട്ടിപ്പ് സംഘത്തിനെതിരെ കേസെടുത്തത്.
വന്‍ ലാഭവിഹിതം വാഗ് ദാനം ചെയ്ത് പരാതിക്കാരനില്‍ നിന്നും ഇക്കഴിഞ്ഞ മെയ് മൂന്നിനും 29 നുമിടയില്‍ പ്രതികളുടെ വിവിധ അകൗണ്ടിലേക്ക് പണം ആവശ്യപ്പെട്ട് കൈമാറുകയും പിന്നീട് ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരിച്ച് നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.