Police Booked | ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്; അന്വേഷണം ആരംഭിച്ചതോടെ 'പ്രതി ഒളിവില്‍ പോയി'

 


മലപ്പുറം: (www.kvartha.com) ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്. മലപ്പുറം മോടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ സി ബിജുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ മലപ്പുറം വനിതാ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയതായി പൊലീസ് പറയുന്നു.

Police Booked | ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്; അന്വേഷണം ആരംഭിച്ചതോടെ 'പ്രതി ഒളിവില്‍ പോയി'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളില്‍വെച്ച് ബിജു ശരീരത്തില്‍ കൈവെച്ചുവെന്നാണ് പരാതി. ഡ്രൈവിങ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍തന്നെ യുവതി ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരെ നേരത്തേയും സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നെല്ലാം പരാതികള്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

Keywords:  Police Booked against Motor Vehicle Inspector for misbehave during driving test, Malappuram, News, Complaint, Police, Kerala, Missing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia