Booked | കരുവന്നൂര്‍ സഹകരണ തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ സംഭവം; ഗതാഗത തടസം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

 


തൃശ്ശൂര്‍: (KVARTHA) കരുവന്നൂര്‍ സഹകരണ തട്ടിപ്പിനെതിരെ കരുവന്നൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന്‍ സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പദയാത്ര നടത്തി വാഹനതടസം സൃഷ്ടിച്ചതിന് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സുരേഷ് ഗോപി ഉള്‍പെടെ 500 പേര്‍ക്കെതിരെയാണ് കേസ്.

ഗതാഗത തടസം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടപടി. അതേസമയം കേസെടുത്തത് രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് ബിജെപി ആരോപിച്ചു.

ഈ മാസം 2ന് ആയിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്.

കരുവന്നൂരിലെ ആദ്യ പരാതിക്കാരന്‍ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയില്‍ ആദരിച്ചിരുന്നു. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തിലും പാതയോരങ്ങളില്‍ നൂറുകണക്കിനാളുകളാണ് പദയാത്രയില്‍ അഭിവാദ്യമര്‍പിക്കാനെത്തിയത്.

Booked | കരുവന്നൂര്‍ സഹകരണ തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ സംഭവം; ഗതാഗത തടസം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു



Keywords: News, Kerala, Kerala-News, Malayalam-News, Police-News, Police, Booked, Suresh Gopi, Karuvannur Co-Operative Scam, Padayatra, Actor, Police Booked Against Suresh Gopi on Karuvannur Co-Operative Scam Rally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia