Case against PC George | പീഡനപരാതിയില്‍ പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു; അറസ്റ്റ് ഉടന്‍
Jul 2, 2022, 14:42 IST
തിരുവനന്തപുരം: (www.kvartha.com) പീഡനപരാതിയില്‍ പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. സോളാര്‍ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. പി സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ മുറിയില്‍ വിളിച്ചുവരുത്തി പി സി ജോര്‍ജ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും പരാതിക്കാരി പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് പി സി ജോര്‍ജിനെതിരെ പുതിയ കേസെടുത്തത്. പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പി സി ജോര്‍ജിനെതിരെ പരാതി നല്‍കുകയായിരുന്നു.

ഗൂഢാലോചനക്കേസില്‍ സാക്ഷിയായ പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് പീഡന ശ്രമം സംബന്ധിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി
Keywords: Police registered a case against PC George on a complaint of harassment, Thiruvananthapuram, News, Molestation attempt, P.C George, Complaint, Police, Kerala.
Keywords: Police registered a case against PC George on a complaint of harassment, Thiruvananthapuram, News, Molestation attempt, P.C George, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.