Action | കോണ്‍ഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ എസിപിക്കെതിരെ നടപടിയാവശ്യപ്പെട്ട് കൂത്തുപറമ്പില്‍ നടത്തിയ പ്രതിഷേധ മാര്‍ച് പൊലീസ് തടഞ്ഞു

 


കണ്ണൂര്‍: (www.kvartha.com) പാനൂരിലെ ആക്രമവുമായി ബന്ധപ്പെട്ട് യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ കോണ്‍ഗ്രസ് നേതാവ് കെപി സാജുവിനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ കൂത്തുപറമ്പ് എ സി പി പ്രദീപന്‍ കണ്ണിപൊയിലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ് എ സി പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച് പൊലീസ് ബാരികേഡ് ഉയര്‍ത്തി തടഞ്ഞു.

Action | കോണ്‍ഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ എസിപിക്കെതിരെ നടപടിയാവശ്യപ്പെട്ട് കൂത്തുപറമ്പില്‍ നടത്തിയ പ്രതിഷേധ മാര്‍ച് പൊലീസ് തടഞ്ഞു

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. തുടര്‍ന്ന് ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് നടന്ന പ്രതിഷേധ മാര്‍ച് ഉദ്ഘാടനം ചെയ്തു. സിപിഎം - ആര്‍ എസ് എസ് പൊലീസ് കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് മാര്‍ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. പി കെ സതീശന്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പര്‍മാരായ കെസി മുഹമ്മദ് ഫൈസല്‍, റജില്‍ മാക്കുറ്റി, ഡി സി സി ജെനറല്‍ സെക്രടറി കെപി സാജു, വി സുരേന്ദ്രന്‍, സുധീപ് ജെയിംസ്, സന്തോഷ് കണ്ണംവള്ളി, ഹരിദാസ് മൊകേരി തുടങ്ങിയവര്‍ സംസാരിച്ചു. ഡി സി സി നേതാക്കളായ രജനി രമാനന്ദ്, അഡ്വ. സി ടി സജിത്, ലിസി ജോസഫ്, എം കെ മോഹനന്‍, എം പി അരവിന്ദാക്ഷന്‍, അഡ്വ. ശുഹൈബ് രാജീവന്‍ പാനുണ്ട, വിസി പ്രസാദ്, സി വി എ ജലീല്‍, മാവില, കാഞ്ഞിരോളി രാഘവന്‍, പുതുക്കുടി ശ്രീധരന്‍ കെ രമേശന്‍, ബി വി അശ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Police blocked protest march at Kuthuparamba demanding action against ACP for threatening Congress leader, Kannur, News, Police, Clash, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia