SWISS-TOWER 24/07/2023

കലോത്സവത്തിനിടെ പടക്കം പൊട്ടിച്ചു; സര്‍ക്കാര്‍ സ്‌കൂളില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസിന്റെ പരാക്രമം; ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

വര്‍ക്കല: (www.kvartha.com 28.10.2019) കലോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന് സര്‍ക്കാര്‍ സ്‌കൂളില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസിന്റെ പരാക്രമം. വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്‌കൂളില്‍ കലോത്സവം നടക്കുന്നതിനിടയില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചു. ഇക്കാര്യം പ്രിന്‍സിപ്പാള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെത്തിയ പോലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചതായാണ് പരാതി.

എന്നാല്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കു നേരെ ലാത്തി വീശേണ്ടിവന്നതെനന്നാണ് പോലീസ് പറയുന്നത്. വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിലെത്തി ലാത്തിച്ചാര്‍ജ് നടത്തിയത്. അതേസമയം പ്രിന്‍സിപ്പാള്‍ പോലീസിനെ വിളിച്ചറിയിച്ചിട്ടാണ് സ്‌കൂളില്‍ വന്നതെന്നാണ് പോലീസ് പറയുന്നത്.

കലോത്സവത്തിനിടെ പടക്കം പൊട്ടിച്ചു; സര്‍ക്കാര്‍ സ്‌കൂളില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസിന്റെ പരാക്രമം; ദൃശ്യങ്ങള്‍ പുറത്ത്

പ്ലസ് ടു വിദ്യാര്‍ത്ഥിയും സംസ്ഥാന കബഡി താരവുമായ സുധീഷിനും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. നവംബര്‍ ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കുന്ന താരമാണ് സുധീഷ്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കും പോലീസ് തന്നെ മര്‍ദിച്ചെന്ന് വിദ്യാര്‍ഥി പറഞ്ഞു. സുധീഷ് ഇപ്പോള്‍ വര്‍ക്കല ശിവഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

എന്നാല്‍ സുധീഷ് പോലീസിനെതിരെ തിരിയുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സുധീഷിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കേണ്ടി വന്നു എന്നാണ് പോലീസിന്റെ വിശദീകരണം.

അതേസമയം വിദ്യാര്‍ഥികളില്‍ ചിലര്‍ കലോല്‍സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതിന്റെ ഭാഗമായി പടക്കം പൊട്ടിക്കുകയും ചെയ്തുവെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. പലതവണ താക്കീത് ചെയ്തിട്ടും വിദ്യാര്‍ഥികള്‍ പിന്മാറാത്തതിനെ തുടര്‍ന്നാണ് പോലീസിനെ അറിയിക്കേണ്ടിവന്നതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസിനും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പോലീസിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണെന്നും വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Police beat up student in Varkala, News, Police, attack, hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia