ട്രെയിനില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത; ടികെറ്റ് ചോദിച്ച് നിലത്തിരിക്കുന്ന യാത്രക്കാരനെ ബൂടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്
Jan 3, 2022, 10:21 IST
കണ്ണൂര്‍: (www.kvartha.com 03.01.2022) ട്രെയിനില്‍ യാത്രക്കാരനുനേരെ പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. മാവേലി എക്സ്പ്രസില്‍വച്ച് എഎസ്‌ഐ യാത്രക്കാരനെ മര്‍ദിച്ചു. കൃത്യമായ ടികെറ്റില്ലാതെ സ്ലീപെര്‍ കോചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് ആരോപണം. സംഭവത്തിന്റെ ദ്യശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ടികെറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരന്‍ ടികെറ്റ് ചോദിച്ചെത്തി സ്ലീപെര്‍ കംപാര്‍ട്‌മെന്റിലെ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദിച്ചത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സ്‌ളീപെര്‍ കംപാര്‍ട്‌മെന്റിലേക്ക് പരിശോധനയുമായെത്തിയ പോലീസുകാരന്‍, നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടികെറ്റ് ചോദിച്ചുവെന്നും സ്‌ളീപെര്‍ ടികെറ്റില്ലെന്നും ജനറല്‍ ടികെറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. തുടര്‍ന്ന് കയ്യിലുള്ള ടികെറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടെന്നും ഇതിനായി ഇയാള്‍ ബാഗില്‍ തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂടിട്ട കാലുപയോഗിച്ച് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തതെന്ന് മറ്റുയാത്രക്കാര്‍ പറഞ്ഞു.
എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും താന്‍ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍. ടികെറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മര്‍ദിച്ചുവെന്ന തെറ്റാണെന്നും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന എസ്‌ഐഐ പ്രമോദ് വിശദീകരിക്കുന്നു. യാത്രക്കാരന്‍ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.