പോലീസ് ചോദ്യം ചെയ്യലിനിടെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ടി.കെ രജീഷ്
Jun 12, 2012, 12:36 IST
കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കസ്റ്റഡിയില്‍വെച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ടി കെ രജീഷ് കോടതിയോട് പരാതിപ്പെട്ടു. വടകര ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രജീഷ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ക്രൂര മര്‍ദ്ദനം മൂലം കോടതിയില്‍ നില്‍ക്കാന്‍ പോലും താന്‍ അശക്തനാണെന്നും തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും രജീഷ് ബോധിപ്പിച്ചു.
ഇതേതുടര്‍ന്ന് രജീഷിനെ ആശുപത്രിയിലെത്തിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. രജീഷിനെ കസ്റ്റഡിയില്‍ വി്ട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരിക്കുകയാണ്. ആശുപത്രിയില്‍ കാണിച്ചശേഷം രജീഷിനെ ഉച്ചയ്ക്ക് ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് രജീഷിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി രജീഷിനോട് ചോദിച്ചപ്പോഴാണ് പോലീസ് മര്‍ദ്ദിച്ചതായുള്ള കാര്യം ബോധിപ്പിച്ചത്. .

Keywords: Kozhikode, Kerala, Assault, Accused, T.P Chandrasekhar Murder Case, Court, T.K Rajish
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.