നോമ്പ് തുറകഴിഞ്ഞ്‌ മടങ്ങിയ യുവാവിന്‌ പോലീസിന്റെ മര്‍ദ്ദനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നോമ്പ് തുറകഴിഞ്ഞ്‌ മടങ്ങിയ യുവാവിന്‌ പോലീസിന്റെ മര്‍ദ്ദനം
കോട്ടയം: നോമ്പ്‌ തുറ കഴിഞ്ഞ്‌ മടങ്ങിയ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി ആരോപണം.

ചങ്ങനാശേരി സ്വദേശി അബ്ദുല്‍ സലാമാണ്‌ മര്‍ദ്ദനത്തിനിരയായത്. ഞായറാഴ്ച രാത്രി പള്ളിയില്‍ നിന്നും നോമ്പ് തുറന്ന ശേഷം വീട്ടിലേയ്ക്ക് പോകുന്നതിനിടയില്‍ കടയില്‍ കയറിയ അബ്ദുല്‍ സലാം ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്നു. കടയില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങിയശേഷം പുറത്തിറങ്ങിയപ്പോള്‍ ബൈക്ക് കണ്ടില്ല.

ഈ സമയത്ത് അതുവഴിവന്ന പോലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തി അബ്ദുല്‍ സലാം പോലീസിനോട് പരാതിപറഞ്ഞു. പിന്നീട് ബൈക്കിന്റെ താക്കോല്‍ സിഐ നല്‍കിയെങ്കിലും അബ്ദുല്‍ സലാം മദ്യപിച്ചതായി ആരോപിച്ച് പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. അബ്ദുല്‍ സലാം ഇപ്പോള്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്‌.

സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ചങ്ങനാശേരിയില്‍ പ്രകടനം നടത്തി. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. പള്ളി ഇമാമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ നിയന്ത്രിച്ചതിനാല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവായി. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന്‌ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords:  Assault, Kottayam, Youth, Police
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia