രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി കറങ്ങി നടന്ന് വീടുകളിലും പാര്‍കിങ്ങ് സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വില കൂടിയ വാഹനം മാത്രം മോഷണം; ആഡംബര വാഹനത്തില്‍ വിലസിയിരുന്ന യുവാക്കള്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട്: (www.kvartha.com 02.08.2021) വില കൂടിയ വാഹനങ്ങള്‍ മാത്രം കണ്ടെത്തി മോഷണം നടത്തി വിലസിയിരുന്ന യുവാക്കള്‍ പൊലീസ് പിടിയില്‍. കുറ്റിക്കാട്ടൂര്‍ ഭൂമി ഇടിഞ്ഞ കുഴിയില്‍ സ്വദേശികളായ അരുണ്‍ കുമാര്‍(22), അജയ് (22) എന്നിവരെയാണ് വാഹനം സഹിതം പിടികൂടിയത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഡംബര വാഹനം മോഷണം നടത്തി വിലസുന്ന സംഘത്തെ ചേവായൂര്‍ പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്. 
Aster mims 04/11/2022

ലഹരി  മരുന്നുകള്‍ ഉപയോഗിക്കുന്ന ഇവര്‍ രാത്രിയില്‍ കറങ്ങി നടന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് നഗരത്തില്‍ കറങ്ങി നടക്കുകയാണ് പതിവ്. വാഹനത്തിന്റെ നമ്പര്‍ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു ബൈക് മോഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

അടുത്ത കാലത്ത് കോഴിക്കോട് നഗരത്തില്‍ ബൈകുകള്‍ മോഷണം പോവുന്നത് വ്യാപകമായതിനെ തുടര്‍ന്ന് മെഡികല്‍ കോളജ് അസിസ്റ്റന്റ് കമീഷണര്‍ കെ സുദര്‍ശ്ശന്‍ രാത്രി കാലങ്ങളില്‍ കര്‍ശനമായ വാഹന പരിശോധനക്ക് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഡാന്‍സാഫ് സ്‌ക്വാഡ് മുന്‍ കുറ്റവാളികളെ നിരീക്ഷിച്ച് വരികയായിരുന്നു. 

രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി കറങ്ങി നടന്ന് വീടുകളിലും പാര്‍കിങ്ങ് സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വില കൂടിയ വാഹനം മാത്രം മോഷണം; ആഡംബര വാഹനത്തില്‍ വിലസിയിരുന്ന യുവാക്കള്‍ അറസ്റ്റില്‍


ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുലര്‍ചെ ചേവായൂര്‍ എസ് ഐ ഷാന്‍ എസ് എസിന്റെ നേതൃത്വത്തില്‍ വെള്ളിമാട്കുന്ന് പൂളക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടയില്‍ കുന്ദമംഗലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് മോഷ്ടിച്ച ബൈകുമായി ഓടിച്ച് വരവെയാണ് ഇവരെ പിടികൂടിയത്.

പിന്നീട് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി കറങ്ങി നടക്കുകയും വീടുകളിലും മറ്റു പാര്‍ക്കിങ്ങ് സ്ഥലങ്ങളിലും നിര്‍ത്തിയിടുന്ന വില കൂടിയ  ന്യൂജെന്‍ മോടോര്‍ ബൈകുകളുമാണ്  ഇവര്‍ മോഷണം നടത്തുന്നത്. വാഹനത്തിന്റെ ഹാന്റ് ലോക് തകര്‍ത്ത് വയര്‍ ഷോടാക്കിയാണ് വാഹനം സ്റ്റാര്‍ട് ചെയ്യുന്നത്.

മുക്കം, മെഡികല്‍ കോളജ്, കുന്ദമംഗലം, ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരധികളില്‍ നിന്ന് കൂടുതല്‍ വാഹനങ്ങള്‍ മോഷ്ട്ടിച്ചിട്ടുണ്ടെന്നും പെട്രോള്‍ തീര്‍ന്നാല്‍ വാഹനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും ചില വാഹനങ്ങള്‍ വില്‍പന നടത്തിയതായും കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായും ഈ വാഹനങ്ങളെല്ലാം തന്നെ കണ്ടെടുക്കേണ്ടതുണ്ടെന്നും ചേവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍
ചന്ദ്രമോഹനന്‍ അറിയിച്ചു. 

Keywords:  News, Kerala, State, Kozhikode, Arrest, Youth, Police, Theft, Robbery, Vehicles, Accused, Police arrested luxury vehicle stealing gang
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia