ബൈകിൽ സഞ്ചരിച്ച് മാല പൊട്ടിച്ചെന്ന കേസിൽ പൊലീസിനെ പുലിവാല് പിടിപ്പിച്ച പ്രതികളെ ഒടുവിൽ പിടികൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പൂച്ചാക്കൽ: (www.kvartha.com 03.09.2021) ബൈകിൽ സഞ്ചരിച്ച് മാല പൊട്ടിച്ചെന്ന കേസിൽ പൊലീസിനെ പുലിവാല് പിടിപ്പിച്ച പ്രതികളെ ഒടുവിൽ പിടികൂടി. സുനി എന്ന കീരി സുനിയും കൂട്ടാളി മുഹമ്മദ് ശംസാദ് അൽത്വാഫ് എന്ന കുട്ടാപ്പിയുമാണ് പിടിയിലായത്

ഓഗസ്റ്റ് ഒൻപതിന് പൂച്ചാക്കൽ സ്റ്റേഷൻ പരിധിയിലും ജില്ലയിലുമായി ആറോളം മാലമോഷണ കേസ് നടന്നിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. മാലപൊട്ടിച്ച ശേഷം ജില്ലയില്‍ നിന്നും പൊലീസിനെ വെട്ടിച്ച് മുങ്ങുകയാണ് ഇവരുടെ പതിവെന്നാണ് പൊലീസ് പറയുന്നത്.
Aster mims 04/11/2022

ബൈകിൽ സഞ്ചരിച്ച് മാല പൊട്ടിച്ചെന്ന കേസിൽ പൊലീസിനെ പുലിവാല് പിടിപ്പിച്ച പ്രതികളെ ഒടുവിൽ പിടികൂടി


പ്രതികൾ നമ്പരുകള്‍ മാറ്റി, ഫോണുകൾ മാറി മാറി ഉപയോഗിച്ചും വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചും ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഇരുവരും മലപ്പുറം പെരിന്തൽമണ്ണയിലെ അപാർട്മെന്‍റിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി സുനിയേയും ഒപ്പമുണ്ടായിരുന്ന കുട്ടാപ്പിയേയും പിടികൂടുകയായിരുന്നു.

പൂച്ചാക്കൽ, തൃപ്പൂണിത്തുറ, ചോറ്റാനിക്കര എന്നിവിടങ്ങളിൽ മാല പൊട്ടിച്ചെന്നും രണ്ട് ബൈകുകൾ മോഷണം നടത്തിയെന്നും ഇരുവരും സമ്മതിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords:  News, Kerala, State, Police, Top-Headlines, Arrested, Arrest, Case, Robbery, Police arrested 2 robbers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia