Campaign | 'ആനന്ദ ലഹരി'യുള്ളപ്പോള്‍ എന്തിന് വിനാശ ലഹരി! മയക്കുമരുന്നിനെതിരെ വേറിട്ട പ്രതിരോധവുമായി പൊലീസും സന്നദ്ധ സംഘടനകളും കൈകോര്‍ക്കുന്നു; നവംബര്‍ 14ന് തുടക്കമാവും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) യുവതലമുറയെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെ വേറിട്ട പ്രതിരോധവുമായി പൊലീസും സന്നദ്ധ സംഘടനകളും കൈകോര്‍ക്കുന്നു. വായന, സംഗീതം, സാഹിത്യം, സഞ്ചാരം, ജീവകാരുണ്യ പ്രവര്‍ത്തനം, തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയം, പ്രസംഗം, കായിക വിനോദങ്ങള്‍, സൗഹൃദം, കുടുംബം, ആത്മീയത തുടങ്ങി വിവിധ തരം ജീവിത ലഹരികള്‍ ഉള്ളപ്പോള്‍ എന്തിന് മറ്റു വിനാശ ലഹരികള്‍ എന്ന പ്രസക്തവും ഇന്നിന്റെ ഏറ്റവും വലിയ ആവശ്യകതയുമായ ഒരു ചോദ്യം ഉയര്‍ത്തിക്കൊണ്ട് ആനന്ദ ലഹരി എന്ന വ്യത്യസ്തമായ പരിപാടിയാണ് എറണാകുളം ടൗണ്‍ സൗത് പൊലീസ് സ്റ്റേഷനും പെറ്റല്‍സ് ഗ്ലോബ് ഫൗന്‍ഡേഷന്‍, കാര്‍ടൂണ്‍ ക്ലബ് ഓഫ് കേരള എന്നീ സന്നദ്ധ സംഘടനകളും ഒപ്പം ലോറം സി എസ് ആര്‍ ഡിവിഷനും ചേര്‍ന്ന് സംഘടിപ്പികുന്നത്.
         
Campaign | 'ആനന്ദ ലഹരി'യുള്ളപ്പോള്‍ എന്തിന് വിനാശ ലഹരി! മയക്കുമരുന്നിനെതിരെ വേറിട്ട പ്രതിരോധവുമായി പൊലീസും സന്നദ്ധ സംഘടനകളും കൈകോര്‍ക്കുന്നു; നവംബര്‍ 14ന് തുടക്കമാവും

നവംബര്‍ 14ന് ശിശുദിനത്തില്‍ രാവിലെ ഒമ്പതിന് എറണാകുളം ടൗണ്‍ സൗത് പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ ആനന്ദ ലഹരിക്ക് തുടക്കമാകുമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എംഎസ് ഫൈസല്‍ അറിയിച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ പരിധിയിലെ വിവിധ വിവിധ വിദ്യാലയങ്ങളിലായി ആനന്ദ ലഹരി അരങ്ങേറും. ആനന്ദ ലഹരിയുടെ വിവിധ ഘട്ടങ്ങളിലായി ഉയര്‍ന്ന പൊലീസ് മേധാവികള്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ ഉന്നതര്‍, സാഹിത്യകാരന്മാര്‍, മനശാസ്ത്ര വിദഗ്ധര്‍, അധ്യാപകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍, ചിത്രകാരന്മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ സജീവ നേതൃത്വം നല്‍കും.

സംഗീത ലഹരി, വര ലഹരി, സാഹിത്യ ലഹരി, പ്രസംഗ ലഹരി, വായനാ ലഹരി തുടങ്ങിയവയ്‌ക്കൊപ്പം മനശാസ്ത്ര രംഗത്തെ വിദഗ്ധരുടെ സെഷനുകളും അരങ്ങേറും. കാംപില്‍ പങ്കെടുക്കുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും, വിശിഷ്ട വ്യക്തികളും സംഘാടകരും സന്ദര്‍ശകരും അടങ്ങുന്ന സംഘത്തില്‍ നിന്നും ആനന്ദ ലഹരിയുണ്ടെങ്കില്‍ ഇനി എന്തിനു വേറൊരു വിനാശ ലഹരി? എന്ന പ്രമേയത്തെ ആസ്പദമാക്കി ഒരു ഹ്രസ്വചിത്ര നിര്‍മാണവും പ്രചരണ പരിപാടിയുടെ ഭാഗമായി രൂപം കൊള്ളും. കൂടാതെ കാംപില്‍ നടക്കുന്ന ചര്‍ചകളിലൂടെ ആനന്ദ ലഹരിയുമായി ബന്ധമുള്ള കഥാ ബീജം വികസിപ്പിച്ചു കുട്ടികള്‍ തയ്യാറാക്കുന്ന ഹ്രസ്വ ചിത്രങ്ങളും ചിത്രരചനാ-സാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

നവംബര്‍ അവസാന വാരം സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിന്റെ ഭാഗമായി കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. ഇതിനൊപ്പം ആനന്ദ ലഹരിയെ ആസ്പദമാക്കി ഒരു ഗാനവും പിറവിയെടുക്കും. കാംപില്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള കാര്‍ടൂണ്‍ - കാരികേചര്‍ കലാകാരന്മാരുടെ വിനാശ ലഹരിക്കെതിരായ കാര്‍ടൂണ്‍ പ്രദര്‍ശനവും നടക്കും. കൂടാതെ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാപേര്‍ക്കും ദ്രുതവരകളിലൂടെ ലൈവ് കാരികേചറുകളും സൗജന്യമായി വരച്ച് നല്‍കും. കാംപില്‍ പങ്കെടുക്കുന്ന സ്‌കൂളുകള്‍ക്കും സജീവമായി പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും പങ്കാളിത്ത സര്‍ടിഫികറ്റുകളും വിതരണം ചെയ്യും. ആനന്ദ ലഹരി എന്ന പരിപാടി എറണാകുളം ജില്ലയിലാകെയും തുടര്‍ന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്കും വ്യാപിച്ചു കൊണ്ട് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ നവമാധ്യമങ്ങളിലൂടെയും ആനന്ദ ലഹരിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

Keywords:  Latest-News, Kerala, Kochi, Drugs, Police, Top-Headlines, Childrens-Day, Police and organizations with campaign against drugs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia