Action | തൃശൂർ പൂരത്തിലെ പൊലീസ് നടപടികൾ: കമീഷണറെയും അസിസ്റ്റന്റ് കമീഷണറെയും സ്ഥലം മാറ്റും; സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
  
Action | തൃശൂർ പൂരത്തിലെ പൊലീസ് നടപടികൾ: കമീഷണറെയും അസിസ്റ്റന്റ് കമീഷണറെയും സ്ഥലം മാറ്റും; സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും

സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് കമ്മീഷണർ സുദർശൻ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചു.

തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടിയടച്ചും പൊലീസ് പരിധി വിട്ടെന്നാണ് പരാതി.
Aster_MIMS
 
Action | തൃശൂർ പൂരത്തിലെ പൊലീസ് നടപടികൾ: കമീഷണറെയും അസിസ്റ്റന്റ് കമീഷണറെയും സ്ഥലം മാറ്റും; സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും

Keywords: News, News-Malayalam-News, Kerala, Kerala-News, Police action in Thrissur Pooram: Commissioner and Assistant Commissioner will be transferred.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia