Kerala Police | ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇനി പേടിവേണ്ട! സഹായവും സുരക്ഷിതത്വവും പൊലീസ് ഉറപ്പാക്കും; ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി

 


പാലക്കാട്: (www.kvartha.com) ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പ്രത്യേകിച്ചും സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും പലപ്പോഴും പ്രയാസങ്ങള്‍ നേരിടാറുണ്ട്. ഇവര്‍ക്ക് സുരക്ഷ ഒരു പ്രധാന പരിഗണനയാണ്. ഇത്തരം യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ പൊലീസും പ്രത്യേക സേവനവുമായി രംഗത്തുണ്ട്. കേരള പൊലീസിന്റെ ഔദ്യോഗിക ആപായ പോല്‍ - ആപിന്റെ സഹായത്തോടെ, യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയില്‍ സഹായം ലഭ്യമാക്കാനുമായി 'ട്രാക് മൈ ട്രിപ്' (Track My Trip) സേവനം ഒരുക്കിയിട്ടുണ്ടെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു
   
Kerala Police | ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇനി പേടിവേണ്ട! സഹായവും സുരക്ഷിതത്വവും പൊലീസ് ഉറപ്പാക്കും; ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി

എങ്ങനെ ഉപയോഗിക്കാം:

പോല്‍ - ആപില്‍ രജിസ്റ്റര്‍ ചെയ്തശേഷം, യാത്ര ചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോടോ 'Track My Trip' ഓപ്ഷനില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് യാത്രാവിവരം അറിയിക്കാന്‍ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകള്‍ വരെ നല്‍കാം) ഫോണ്‍ നമ്പര്‍ ആഡ് ചെയ്ത് സേവ് ചെയ്യുക. ആ നമ്പറുകളിലേയ്ക്ക് നിങ്ങളുടെ യാത്രയുടെ ട്രാകിംഗ് ലിങ്ക് അഥവാ ജിയോ ലൊകേഷനുകളുള്ള റൂട് ക്യാപ്ചര്‍ ചെയ്ത് എസ്എംഎസ് അയയ്ക്കും.

എസ്എംഎസ് ലിങ്കില്‍ ക്ലിക് ചെയ്താല്‍ നിങ്ങളുടെ യാത്രയുടെ ലൊകേഷന്‍ അവര്‍ക്ക് ട്രാക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലില്‍ പോല്‍ - ആപ് നിര്‍ബന്ധമല്ല). അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാല്‍ 'SOS' ഓപ്ഷന്‍ അമര്‍ത്തുന്നതോടെ പൊലീസ് കണ്ട്രോള്‍ റൂമില്‍ ലൊകേഷന്‍ സഹിതം സന്ദേശം എത്തുകയും പൊലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്യും.

Keywords: Kerala Police, Pol-App, Social Media, Track My Trip, Pol-App, Official App of Kerala Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia