Petition | 'പോയന്റ് ഓഫ് കോള്‍' പദവി കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കണം, എല്‍ ഡി എഫ് നേതാക്കള്‍ പാര്‍ലമെന്ററി സമിതിക്ക് നിവേദനം നല്‍കി
Sep 7, 2023, 17:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മട്ടന്നൂര്‍: (www.kvartha.com) അന്താരാഷ്ട്ര വിമാനത്താവളത്തിന് 'പോയന്റ് ഓഫ് കോള്‍' പദവി നല്‍കണമെന്നും കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയില്‍ വെളളൂരില്‍ അടിപ്പാത നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുളള നിവേദനം എല്‍ ഡി എഫ് ജില്ലാ പ്രതിനിധി സംഘം കണ്ണൂര്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച (07.09.2023) ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയെത്തിയ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമിറ്റിക്ക് കൈമാറി.
വിജയ്സായി റെയഡ്ഡിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ എത്തിയ പാര്‍ലമെന്റ് കമിറ്റിക്കാണ് സി പി എം കണ്ണൂര്‍ ജില്ലാസെക്രടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ നിവേദനം കൈമാറിയത്. എല്‍ ഡി എഫ് നേതാക്കളായ എന്‍ ചന്ദ്രന്‍, പി പുരുഷോത്തമന്‍, എംപിമാരായ പി സന്തോഷ്‌കുമാര്‍, വി ശിവദാസന്‍, എം എല്‍ എമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പളളി, കെ വി സുമഷ്, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ എന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
Keywords: News, Kerala, Kerala-News, Kannur-News, Kannur News, Mattannur News, Airport, LDF, Leaders, Petition, Parliamentary Committee, Point of Call, Point of call designation should be given to Kannur Airport: LDF leaders Petition submitted to Parliamentary Committee.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

