ഇരയെ പ്രതി വിവാഹം കഴിച്ചു; 22 വയസുകാരനെതിരായ പോക്‌സോ കേസിലെ തുടര്‍നടപടി റദ്ദാക്കി ഹൈകോടതി
Apr 27, 2021, 16:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 27.04.2021) ഇരയെ പ്രതി വിവാഹം കഴിച്ചു. 22 വയസുകാരനെതിരായ പോക്‌സോ കേസിലെ തുടര്‍നടപടി റദ്ദാക്കി ഹൈകോടതി. ദമ്പതികളുടെ ക്ഷേമവും ഇതിന്റെ പേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശവും കോടതി കണക്കിലെടുത്തു.
കൊടകര പൊലീസ് സ്റ്റേഷനില്‍ 2019 ഫെബ്രുവരി 20-ന് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയായിരുന്നു ഹര്‍ജിക്കാരന്‍. 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതിനിടെ കഴിഞ്ഞ വര്‍ഷം നവംബര്‍ 16-ന് പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിച്ചു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയും പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവും കോടതിയെ അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.
Keywords: Pocso case revoked after accused married victim, Kochi, News, High Court of Kerala, Molestation, Victims, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
