Rehana Fathima | നഗ്‌ന ശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം; പോക്സോ കേസില്‍ രഹ് ന ഫാത്തിമയ്‌ക്കെതിരായ തുടര്‍ നടപടികള്‍ ഹൈകോടതി റദ്ദാക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹ് ന ഫാത്തിമക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈകോടതി റദ്ദാക്കി. രഹ് ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. 14 ഉം എട്ടും വയസുള്ള സ്വന്തം മക്കളെ കൊണ്ട് തന്റെ നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു രഹ് ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. 
Aster mims 04/11/2022

തിരുവല്ല, എറണാകുളം സൗത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പോക്‌സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ് നക്കെതിരെ സൗത് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നായിരുന്നു രഹ് ന ഫാത്തിമയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. പോക്സോ വകുപ്പും ചുമത്തിയിരുന്നു. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. 

Rehana Fathima | നഗ്‌ന ശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം; പോക്സോ കേസില്‍ രഹ് ന ഫാത്തിമയ്‌ക്കെതിരായ തുടര്‍ നടപടികള്‍ ഹൈകോടതി റദ്ദാക്കി


Keywords:  News, Kerala, Kerala-News, POCSO, Case, High Court, Rehana Fathima, Complaint, 
News-Malayalam, POCSO Case High Court cancels further proceedings against Rehana Fathima.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script