POCSO case | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു';പിതാവിന്റെ പെണ്‍സുഹൃത്തിനെതിരെ പോക്സോ കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ പെണ്‍സുഹൃത്ത് കുളിമുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്തു. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍പരിധിയിലെ യുവതിക്കെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. 2017-നവംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുവയസുകാരിയുടെ പരാതിയിലാണ് കേസ്. പിതാവിന്റെ പെണ്‍ സുഹൃത്തിന്റെ പാറാലിലെ വീട്ടില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്നാണ് പരാതി. ചക്കരക്കല്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷം പോക്സോ നിയമപ്രകാരമുളള കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

തുടരന്വേഷണത്തിനായി കേസ് കൂത്തുപറമ്പ് പൊലീസിന് ശനിയാഴ്ച കൈമാറിയിട്ടുണ്ട്. കേസില്‍ കുറ്റാരോപിതയായ യുവതി കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍പരിധിയിലായതിനാലാണ് തുടരന്വേഷണത്തിനായി കൂത്തുപറമ്പ് പൊലീസിന് കൈമാറിയതെന്ന് ചക്കരക്കല്‍ പൊലീസ് അറിയിച്ചു.
Aster mims 04/11/2022

POCSO case | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു';പിതാവിന്റെ പെണ്‍സുഹൃത്തിനെതിരെ പോക്സോ കേസെടുത്തു


Keywords: POCSO case filed against woman, Kannur, News, POCSO Case Filed, Complaint, Police, Probe, Crime, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia