പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കലാപഠന കേന്ദ്രത്തിലെ അധ്യാപകനെതിരെ പോക്സോ കേസ്; ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി
Apr 8, 2022, 21:04 IST
തൃശ്ശൂര്‍: (www.kvartha.com 08.04.2022) പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കലാപഠന കേന്ദ്രത്തിലെ അധ്യാപകനെതിരെ പൊലീസ് പോക്സോ കേസ് രെജിസ്റ്റര്‍ ചെയ്തു. ചെറുതുരുത്തി പൊലീസ് ആണ് കേസെടുത്തത്. അതിനിടെ പ്രതി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പിച്ചു.
മിഴാവ് വിഭാഗത്തില്‍ താല്കാലിക അധ്യാപകനായിരുന്ന അഭിജോഷിനെതിരെയാണ് പോക്സോ കേസ് ചുമത്തിയത്. ഇക്കഴിഞ്ഞ മാര്‍ച് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്റ്റുഡന്റ്സ് യൂനിയന്റെ വാര്‍ഷികാഘോഷ വേളയിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധികള്‍ സംഭവം പുറത്തറിയിക്കാതെ അധ്യാപകനെ സ്ഥലത്തുനിന്നും മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഭയന്നുപോയ വിദ്യാര്‍ഥിനി ഹോസ്റ്റലിലേക്ക് ഓടിപ്പോവുകയും വിവരം അവിടെയുള്ളവരെ അറിയിക്കുകയും ചെയ്തു. ഇതോടെ സഹപാഠികളായ വിദ്യാര്‍ഥിനികളും ഹോസ്റ്റല്‍ വാര്‍ഡനും അഭിജോഷിനെ തടഞ്ഞുവെക്കുകയായിരുന്നു.
പിന്നീട് വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥിനിയോട് മാപ്പപേക്ഷ നടത്തി അധ്യാപകനെ നിയമത്തിനു വിട്ടുകൊടുക്കാതിരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമം നടന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
ഏപ്രില്‍ രണ്ടിന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ഇരയായ വിദ്യാര്‍ഥിനി വസ്തുതകള്‍ വെളിപ്പെടുത്തിയതിന്റെ ഫലമായാണ് അഭി ജോഷിനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായത്.
അതിനിടെ അധ്യാപകനെതിരെയും വൈസ് ചാന്‍സലര്‍ക്കെതിരെയും നിയമനടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍എസ്പി തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ കലാപഠന കേന്ദ്രത്തിന് മുന്‍പില്‍ ധര്‍ണ നടത്തി.
എസ് എഫ് ഐ യൂനിറ്റും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്ന് പൊലീസ് കെവാര്‍ത്തയോട് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ട് റിപോര്‍ട് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനത്തിന് ശേഷം മാത്രമേ അറസ്റ്റ് ഉള്‍പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നാണ് പൊലീസ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രതി ഇപ്പോള്‍ ഒളിവിലാണ്.

Keywords: POCSO case against teacher, Thrissur, News, Local News, Molestation attempt, High Court of Kerala, Bail plea, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.