Complaint | വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്സോ കേസ്; വിദ്യാര്‍ഥിയെ വിളിച്ച് സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
Aug 20, 2022, 17:55 IST
തൊടുപുഴ: (www.kvartha.com) വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്സോ കേസ്. പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥനെതിരെയാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്.
തനിക്കെതിരെ എടുത്ത പരാതി പിന്‍വലിക്കാന്‍ അധ്യാപകന്‍ മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ചു സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നു. തന്റെ ഭാവി പോകുമെന്നും പരാതി പിന്‍വലിക്കാന്‍ വിദ്യാര്‍ഥിനിയുടെ മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ആണ് ഇയാള്‍ കോളജിലെ ഒരു വിദ്യാര്‍ഥിയോട് ആവശ്യപ്പെടുന്നത്.
ഇതിന് മറുപടിയായി കഴിഞ്ഞവര്‍ഷവും സര്‍ ഇക്കാര്യം തന്നെയാണ് പിടിക്കപ്പെട്ടപ്പോള്‍ പറഞ്ഞിരുന്നതെന്നും ഇത് ശരിയാണോ എന്നും വിദ്യാര്‍ഥി ചോദിക്കുന്നുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിക്കാണ് അധ്യാപകനില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. സ്‌കൂളില്‍ നിന്നും സംഘടിപ്പിച്ച എന്‍എസ്എസ് കാംപില്‍ വച്ച് അധ്യാപകന്‍ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി.
കാംപിനിടെ പെണ്‍കുട്ടി വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയെന്നും പ്രതികരിച്ചപ്പോള്‍ പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. അധ്യാപകനെതിരെ മുന്‍പും സമാന സംഭവങ്ങളില്‍ പരാതികള്‍ ഉണ്ടായിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്മെന്റ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയും നടപടികള്‍ തുടങ്ങി.
Keywords: Pocso case against teacher, Thodupuzha, News, Complaint, Police, Student, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.