Found dead | പോക്സോ കേസിലെ പ്രതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
Aug 29, 2022, 11:56 IST
ADVERTISEMENT
മാട്ടൂൽ: (www.kvartha.com) പോക്സോ കേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ ജസീന്ത കെട്ടിടത്തിന് സമീപത്തെ തോട്ടത്തിൽ ടി ജിതിനെ (33) യാണ് ഞായറാഴ്ച രാത്രി 11 മണിയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ടൈൽസ് പണിക്കാരനായ ജിതിൻ അമിതമായി മദ്യപിക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിലെ പ്രതിയാണ് ജിതിൻ. ഈ കേസിൽ ഇയാൾ റിമാൻഡിൽ കഴിഞ്ഞിരുന്നു. ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൊണ്ടുവെന്ന് പീഡിപ്പിച്ചെന്ന ഈ കേസ് ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു. ലോഡ്ജ് നടത്തിപ്പുകാരെ ഉൾപെടെ ഈ കേസിൽ പ്രതിയായി ചേർത്തിരുന്നു.
പരേതനായ ബാലകൃഷ്ണൻ -ഗീത ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: മിഥുൻ, ശരത്.
Keywords: Kerala, News, Top-Headlines, POCSO, Case, Death, Dead Body, Investigates, Liquor, Student, Molestation, POCSO case accused found dead.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.