Complaint | പി എന്‍ ഷാജിയുടെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി
Mar 14, 2024, 19:03 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരിലെ നൃത്താധ്യാപകനും കേരള സര്‍വകലാശാല കലോത്സവത്തിലെ മാര്‍ഗം കളിയിലെ വിധി കര്‍ത്താവുമായിരുന്ന പി എന്‍ ഷാജിയുടെ(51) മരണത്തിലേക്ക് നയിച്ച രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി.
മാര്‍ഗം കളിയില്‍ മികച്ച വൈദഗ്ധ്യമുള്ള അധ്യാപകനാണ് ഷാജി. കലോത്സവ വേദികളില്‍ നിക്ഷ്പക്ഷനായ വിധികര്‍ത്താവാണ് അദ്ദേഹം. സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കുന്ന വിധത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണം. വിഷയത്തില്‍ ഗവര്‍ണറുടെ അടിയന്തര ശ്രദ്ധപതിയണമെന്നും ബന്ധുകള്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
സംഭവത്തിന് പിന്നില്‍ രഹസ്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി ഷാജിക്കെതിരായ തീരുമാനങ്ങളുണ്ടാകുമെന്ന ഭയമാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
മാര്‍ഗം കളിയില്‍ മികച്ച വൈദഗ്ധ്യമുള്ള അധ്യാപകനാണ് ഷാജി. കലോത്സവ വേദികളില്‍ നിക്ഷ്പക്ഷനായ വിധികര്‍ത്താവാണ് അദ്ദേഹം. സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കുന്ന വിധത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണം. വിഷയത്തില്‍ ഗവര്‍ണറുടെ അടിയന്തര ശ്രദ്ധപതിയണമെന്നും ബന്ധുകള്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Keywords: PN Shaji's death: Relatives file a complaint to the governor demanding thorough investigation, Kannur, News, Dance Teacher, Death, Probe, Complaint, Governor, Family, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.