പ്രധാനമന്ത്രി സംസ്ഥാന മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും

 


പ്രധാനമന്ത്രി സംസ്ഥാന മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും
തിരുവനന്തപുരം: എമര്‍ജിംഗ് കേരള പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗ് സംസ്ഥാന മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്കായി കൊച്ചിയില്‍ അടുത്ത ബുധനാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. പ്രധാനമന്ത്രിയുടെ സൗകര്യം അനുസരിച്ചായിരിക്കും സമയം നിശ്ചയിക്കുക.

എമര്‍ജിംഗ്‌കേരളയുടെ ഉദ്ഘാടനം നടക്കുന്നതിനാല്‍ അടുത്ത മന്ത്രിസഭായോഗം കൊച്ചിയില്‍ 11 ന് ചേരും. എമര്‍ജിംഗ് കേരളയില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ 12ന് പ്രത്യേക മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. കേരളത്തിന്റെ വികസന പ്രശ്‌നങ്ങളും, എമര്‍ജിംഗ് കേരളയിലെ പദ്ധതികളും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യും.

കൊച്ചിയില്‍എത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അനുഗമിക്കുന്നതിന് എക്‌സൈസ് മന്ത്രി കെ. ബാബുവിനെ ചേര്‍ന്ന മന്ത്രിസഭായോഗം നിയോഗിച്ചു. നെല്ലായമ്പതിയിലെ ടൂറിസം പദ്ധതികളുമായി മുന്നോട്ടു പോകാനും മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതികളാണിവ.

Keywords: Kerala, Man Mohan Singh, Emerging Kerala, Cabinet, Meet, Attend, Kochi, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia