PM to visit | സെപ്റ്റംബർ 1, 2 തീയതികളിൽ പ്രധാനമന്ത്രി കേരളത്തിൽ; ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമി സന്ദർശിക്കും; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപിക്കും; കർണാടകയിലും പരിപാടികൾ

 


ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ കർണാടകയും കേരളവും സന്ദർശിക്കും. സെപ്റ്റംബർ ഒന്നിന് വൈകുന്നേരം ആറ് മണിക്ക് കാലടി ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. സെപ്റ്റംബർ രണ്ടിന് രാവിലെ 9:30-ന്, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ ഐഎൻഎസ് വിക്രാന്ത് എന്ന ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപിക്കും. തുടർന്ന് ഉച്ചയ്ക്ക് 1.30ന് പ്രധാനമന്ത്രി മംഗ്ളൂറിൽ 3800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
  
PM to visit | സെപ്റ്റംബർ 1, 2 തീയതികളിൽ പ്രധാനമന്ത്രി കേരളത്തിൽ; ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമി സന്ദർശിക്കും; ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപിക്കും; കർണാടകയിലും പരിപാടികൾ

നാവികസേനയുടെ ഡിസൈൻ ബ്യൂറോ (WDB) രൂപകൽപന ചെയ്‌തതും തുറമുഖ, ഷിപിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് നിർമിച്ചതുമായ വിക്രാന്ത് അത്യാധുനിക സവിശേഷതകളോടെയാണ് ഒരുക്കിയിട്ടുള്ളത്. 1971 ലെ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇൻഡ്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഇത് രാജ്യത്തിന്റെ സമുദ്ര സുരക്ഷയെ ശക്തിപ്പെടുത്തും.

ന്യൂ മംഗ്ളുറു തുറമുഖ അതോറിറ്റി ഏറ്റെടുത്ത കണ്ടെയ്‌നറുകളും മറ്റ് ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ബർത് നമ്പർ 14 യന്ത്രവൽക്കരിക്കുന്നതിനുള്ള 280 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുറമുഖം ഏറ്റെടുത്ത് നടത്തുന്ന 1000 കോടിയോളം രൂപയുടെ അഞ്ച് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

Keywords: Top-Headlines, Prime Minister, New Delhi, Inauguration, News, Mangalore, Cash, India, PM to visit Kerala and Karnataka on 1-2 September.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia