Bypass | വടക്കെ മലബാറിന് ഇനി വികസന കുതിപ്പിന്റെ നാളുകള്‍; ദേശീയപാതയ്ക്ക് മുന്‍പായി തലശേരി-മാഹി ബൈപാസ് നാടിന് സമര്‍പിക്കുന്നു!

കണ്ണൂര്‍: (KVARTHA) വടക്കെ മലബാറിന് വികസനകുതിപ്പിന് പുത്തന്‍ പ്രതീക്ഷയേകുന്ന തലശേരി - മുഴപ്പിലങ്ങാട് ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് പതിനൊന്നിന് നാടിന് സമര്‍പ്പിക്കും. നാല്‍പത്തിയാറുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സാങ്കേതിക തടസങ്ങള്‍ നീങ്ങി തലശേരി-മാഹി ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലില്‍ കാണിച്ച ഇച്ഛാശക്തിയും കേന്ദ്രസര്‍ക്കാര്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ കാണിച്ച ജാഗ്രതയുമാണ് ബൈപ്പാസ് റോഡിനെ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത്.
  
Bypass | വടക്കെ മലബാറിന് ഇനി വികസന കുതിപ്പിന്റെ നാളുകള്‍; ദേശീയപാതയ്ക്ക് മുന്‍പായി തലശേരി-മാഹി ബൈപാസ് നാടിന് സമര്‍പിക്കുന്നു!

തിരുവനന്തപുരത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. മാര്‍ച്ച് 11 ന് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് സ്ട്രീമിങ് നടക്കുക. ചോനാടത്തെ പ്രത്യേക വേദിയില്‍ ഇതു പൊതുജനങ്ങള്‍ക്ക് കാണാന്‍ ദേശീയ പാത അതോറിറ്റി അധികൃതര്‍ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ട്. സ്പീക്കര്‍ എ.എന്‍ ഷംസീറും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ചോനാടത്തെ വേദിയില്‍ ഉദ്ഘാടന സമയത്ത് പങ്കെടുക്കും.
  
Bypass | വടക്കെ മലബാറിന് ഇനി വികസന കുതിപ്പിന്റെ നാളുകള്‍; ദേശീയപാതയ്ക്ക് മുന്‍പായി തലശേരി-മാഹി ബൈപാസ് നാടിന് സമര്‍പിക്കുന്നു!

സമ്മേളനത്തിന്റെ ലൈവ് സ്ട്രീമിങ്ങിന് ശേഷം സ്പീക്കറും മന്ത്രിയും വിശഷ്ടാതിഥികളും കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ മുഴപ്പിലങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യും. 1000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് ചോനാടത്ത് ഒരുക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ട്രയല്‍ റണ്ണിന്റെ ഭാഗമായി ശനിയാഴ്ച്ചയും യാത്രക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു. പതിനാറുകിലോ മീറ്റര്‍ ദൂരമുളള തലശേരി - മാഹി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതോടെ പതിനാലുമിനിട്ടുകൊണ്ടു മുഴപ്പിലങ്ങാടു നിന്നും അഴിയൂരിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബൈപ്പാസിലൂടെ നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു.
  
Bypass | വടക്കെ മലബാറിന് ഇനി വികസന കുതിപ്പിന്റെ നാളുകള്‍; ദേശീയപാതയ്ക്ക് മുന്‍പായി തലശേരി-മാഹി ബൈപാസ് നാടിന് സമര്‍പിക്കുന്നു!

ഇതിനിടെ തലശേരി -മാഹി ബൈപ്പാസ്, ടോള്‍ പിരിവിനായി ഹാസ് ടാഗ് സംവിധാനം, ടോള്‍ ബൂത്ത് ഒരുങ്ങി. ചോനാടത്ത് ഉദ്ഘാടനം ചെയ്യുന്ന തലശേരി - മാഹി ബൈപ്പാസിന്റെ ടോള്‍പിരിവ് തിങ്കളാഴ്ച്ച രാവിലെ എട്ടു മണി മുതല്‍ വടക്കുമ്പാട് ടോള്‍ബൂത്തില്‍ നടക്കുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ വടക്കുമ്പാട് ടോള്‍ ബൂത്തില്‍ അറിയിച്ചു. ഹാസ്ടാഗ് സംവിധാനം വഴിയാണ് ടോള്‍പിരിവ്. ഹാസ് ടാഗില്ലെങ്കില്‍ ടോള്‍ പിരിവിന്റെ ഇരട്ടി തുക നല്‍കണം. ഹാസ് ടാഗ് എടുക്കാനുള്ള സൗകര്യം ടോള്‍ പ്ലാസ യിലുണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.
  
Bypass | വടക്കെ മലബാറിന് ഇനി വികസന കുതിപ്പിന്റെ നാളുകള്‍; ദേശീയപാതയ്ക്ക് മുന്‍പായി തലശേരി-മാഹി ബൈപാസ് നാടിന് സമര്‍പിക്കുന്നു!

Bypass | വടക്കെ മലബാറിന് ഇനി വികസന കുതിപ്പിന്റെ നാളുകള്‍; ദേശീയപാതയ്ക്ക് മുന്‍പായി തലശേരി-മാഹി ബൈപാസ് നാടിന് സമര്‍പിക്കുന്നു!

Keywords: News, Top-Headlines, Kerala, Kerala-News, Kannur, PM Modi to dedicate four-lining of Thalassery-Mahe bypass Monday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia