INS Vikrant | തദ്ദേശീയമായി നിർമിച്ച രാജ്യത്തെ ആദ്യത്തെ വിമാനവാഹിനിക്കപ്പൽ ഐഎന്‍എസ് വിക്രാന്ത് സെപ്റ്റംബർ 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപിക്കും; 2 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഇൻഡ്യയുടെ അഭിമാനത്തിന്റെ പ്രത്യേകതകൾ അറിയാം

 


കൊച്ചി: (www.kvartha.com) തദ്ദേശീയമായി നിർമിച്ച രാജ്യത്തെ ആദ്യത്തെ വിമാനവാഹിനിക്കപ്പൽ ഐഎന്‍എസ് വിക്രാന്ത് (INS Vikrant) സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപിക്കും. 20000 കോടി രൂപ മുടക്കി യുദ്ധക്കപ്പൽ നിർമിച്ച കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിനുള്ളിൽ (CSL) നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി കപ്പൽ ഇൻഡ്യൻ നാവികസേനയുടെ ഭാഗമായി ഔദ്യോഗികമായി ചേർക്കും. കഴിഞ്ഞ മാസം നാലാമത്തെയും അവസാനത്തെയും കടൽ പരീക്ഷണങ്ങൾ നാവികസേന വിജയകരമായി പൂർത്തിയാക്കി.
                   
INS Vikrant | തദ്ദേശീയമായി നിർമിച്ച രാജ്യത്തെ ആദ്യത്തെ വിമാനവാഹിനിക്കപ്പൽ ഐഎന്‍എസ് വിക്രാന്ത് സെപ്റ്റംബർ 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപിക്കും; 2 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഇൻഡ്യയുടെ അഭിമാനത്തിന്റെ പ്രത്യേകതകൾ അറിയാം


2,300-ലധികം കംപാര്‍ട്‌മെന്റുകള്‍ ഉള്ള വിക്രാന്തിന് 1,700 പേരെ വഹിക്കാനാകും. വനിതാ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുണ്ട്. രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള വിക്രാന്ത് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്ടറുകളുമടക്കം 30ഓളം വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ടാകും. ഈ വലിയ കപ്പലിന്റെ ഇടനാഴിയിലൂടെ നിങ്ങൾ നടന്നാൽ, എട്ട് കിലോമീറ്റർ ദൂരം പിന്നിടും. 28 നോടികൽ മൈൽ വരെ പരമാവധി വേഗം ആർജിക്കാവുന്നതാണ് കപ്പൽ. 2009 ലാണ് ഇതിന്റെ നിർമാണം ആരംഭിച്ചത്

ഇതോടെ തദ്ദേശീയമായി വിമാനവാഹിനിക്കപ്പലുകൾ രൂപകൽപന ചെയ്യാനും നിർമിക്കാനും കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇൻഡ്യയും സ്ഥാനം നേടി. ഇൻഡ്യൻ നേവിയുടെ ഇൻ-ഹൗസ് ഡയറക്‌ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (DND) യാണ് കപ്പൽ രൂപകൽപന ചെയ്തത്. 1971-ലെ ഇൻഡോ-പാക് യുദ്ധത്തില്‍ നിര്‍ണായകപങ്ക് വഹിച്ച ഇൻഡ്യയുടെ ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിന് വിക്രാന്ത് എന്ന് നാമകരണം ചെയ്തത്.

Keywords:  PM Modi set to commission country's first Made-in-India aircraft carrier Vikrant on Sept 2, Kerala, Kochi, Prime Minister, Latest-News, Top-Headlines, Narendra Modi, Aircraft.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia