SWISS-TOWER 24/07/2023

സ്വര്‍ണം വീട്ടില്‍ വെച്ചിട്ട് ഇനി നാട്ടില്‍ നടക്കാന്‍ കഴിയില്ല; മോഡിയുടെ അടുത്തപണി സ്വര്‍ണം കൈവശം വെച്ചവര്‍ക്കെതിരെയാകുമോ?അഞ്ഞൂറ് ഗ്രാമിന് മുകളില്‍ സ്വര്‍ണം കൈവശമുള്ളവര്‍ സൂക്ഷിക്കുക

 


ADVERTISEMENT

കൊച്ചി : (www.kvartha.com 15.11.2016) അഞ്ഞൂറ് , ആയിരം നോട്ടുകള്‍ പിന്‍വലിച്ചതിനുപിന്നാലെ സ്വര്‍ണം കള്ളക്കടത്തായി സൂക്ഷിച്ചിരിക്കുന്നവര്‍ക്കും നടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പായി. വന്‍തോതില്‍ സ്വര്‍ണം വാങ്ങി കൂട്ടിയവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ മോഡി സര്‍ക്കാര്‍ പുതിയ നടപടികളുമായി വൈകാതെ രംഗത്തുവരുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

500 ഗ്രാമിന് മുകളില്‍ സ്വര്‍ണം കൈവശമുള്ളവര്‍ ആ വിവരം സര്‍ക്കാരിനെ അറിയിക്കണമെന്ന തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് ധനകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് 62 പവനു ഏതാണ്ടു 12 ലക്ഷത്തോളം വിലവരും.
സ്വര്‍ണത്തിനു നിയന്ത്രണം വരുന്നതോടെ ജ്വല്ലറികള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. കള്ളപ്പണം പ്രധാനമായും നിക്ഷേപിക്കുന്നത് സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റിലുമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

സ്വര്‍ണത്തിന് പിന്നാലെ ഭൂമിയുടെ ക്രയവിക്രയത്തിലും നിയന്ത്രങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് വിവരം. ഭൂമിയിടപാടിന് നിയന്ത്രണം വരുന്നതോടെ റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കും പിടിവീഴും. രാജ്യത്തെ സ്വര്‍ണ നിക്ഷേപം നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ അടുത്തിടെ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ പദ്ധതി വേണ്ടത്ര വിജയിച്ചില്ല.

അശോക ചക്രം മുദ്രണം ചെയ്ത സ്വര്‍ണ നാണയം, ഗോള്‍ഡ് മോണിറ്റൈസേഷന് പദ്ധതി (ഇഎംഎസ്), ഗോള്‍ഡ് സോവറിന് ബോണ്ട് എന്നീ നിക്ഷേപ പദ്ധതികളായിരുന്നു നടപ്പാക്കിയിരുന്നത്. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പക്കല്‍ ഉപയോഗ യോഗ്യമല്ലാതിരിക്കുന്ന

സ്വര്‍ണ സമ്പാദ്യത്തെ രാജ്യത്തിനു വേണ്ടി ചലനാത്മകമാക്കുക. ആഭരണങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത സ്വര്‍ണം ലഭ്യമാക്കുക. സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുക എന്നിവയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍.

1999 ലെ സ്വര്‍ണ നിക്ഷേപ പദ്ധതിക്ക് പകരമായാണ് പുതിയ സ്വര്‍ണ നാണ്യ പദ്ധതി ( മോണിറ്റൈസേഷന്‍ സ്‌കീം ) സര്‍ക്കാര്‍ കൊണ്ടുവന്നത്. ആകര്‍ഷണമായ പലിശയാണ് നടപ്പാക്കിയതെങ്കിലും പൊതുജനങ്ങള്‍ ഇതിനോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞത് മുപ്പത് ഗ്രാം മുതല്‍ എത്രവേണമെങ്കിലും നിക്ഷേപിക്കാം . മുതലും പലിശയും സ്വര്‍ണത്തില്‍ കണക്കാക്കും . ഹ്രസ്വകാലം ,മധ്യകാലം , ദീര്‍ഘകാലം എന്നിങ്ങനെയാണ് നിക്ഷേപത്തിന്റെ കാലയളവുകള്‍.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ മൂല്യമുള്ള ബോണ്ടുകളാണ് ഗോള്‍ഡ് സോവറിന്‍ ബോണ്ട് പദ്ധതിയില്‍ പുറത്തിറക്കുക. മിനിമം നിക്ഷേപം രണ്ടു ഗ്രാം. 500 ഗ്രാമാണ് പരമാവധി നിക്ഷേപം. ബോണ്ടിന് പലിശ ലഭിക്കും . വായ്പകള്‍ക്ക് ഈടായും നല്‍കാം. ഭാരത സര്‍ക്കാര്‍ ആദ്യമായി പുറത്തിറക്കുന്ന സ്വര്‍ണനാണയം അഞ്ച് ഗ്രാം , പത്ത് ഗ്രാം , ഇരുപത് ഗ്രാം എന്നീ തൂക്കത്തില്‍ വാങ്ങാന്‍ കഴിയും . ബി ഐ എസ് ഹോള്‍മാര്‍ക്ക് ചെയ്ത 24 കാരറ്റ് സ്വര്‍ണനാണയമാണ് പുറത്തിറക്കുക. എളുപ്പത്തില്‍ പണമാക്കാന്‍ കഴിയുന്ന നാണയത്തിന്റെ ഒരു പുറത്ത് അശോക ചക്രവും മറുപുറത്ത് ഗാന്ധിജിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട് .

സ്വര്‍ണം നാണയമായി സമ്പാദ്യത്തിലുള്‍പ്പെടുത്തുന്നവര്‍ക്ക് ഇനി അഭിമാനത്തോടെ രാജ്യത്തിന്റെ സ്വന്തം സ്വര്‍ണനാണയം വാങ്ങാമെന്ന് സ്വര്‍ണ നിക്ഷേപ പദ്ധി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയിരുന്നു. 20,000 ടണ്‍ സ്വര്‍ണമുള്ള ഭാരതം ദരിദ്ര രാജ്യമാണെന്ന് പറയാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.


സ്വര്‍ണം വീട്ടില്‍ വെച്ചിട്ട് ഇനി നാട്ടില്‍ നടക്കാന്‍ കഴിയില്ല; മോഡിയുടെ അടുത്തപണി സ്വര്‍ണം കൈവശം വെച്ചവര്‍ക്കെതിരെയാകുമോ?അഞ്ഞൂറ് ഗ്രാമിന് മുകളില്‍ സ്വര്‍ണം കൈവശമുള്ളവര്‍ സൂക്ഷിക്കുക

Also Read:
കടയുടെ ഗ്ലാസ് ഡോര്‍ പൂട്ടി ഷട്ടര്‍ താഴ്ത്തി പള്ളിയിലേക്ക് പൊയ വ്യാപാരിയുടെ 4,000 രൂപ കവര്‍ന്നു; പ്രതി സി സി ടി വിയില്‍ കുടുങ്ങി

Keywords:  PM Modi launches 3 gold schemes, Jewellery, Real Estate, Land, Financial, Poverty, Kochi, Inauguration, Cabinet, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia