PM Modi | ഒരുപാട് കുടുംബങ്ങളുടെ സ്വപ്നമാണ് തകര്‍ന്നത്, അവരുടെ പുനരധിവാസം സുപ്രധാനം, ദുരന്തത്തെ തടയാനാകില്ല. എന്നാല്‍ ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി
സംസ്ഥാന സര്‍കാരിന്റെ നിവേദനം ലഭിച്ചാല്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കും
കുടുംബം നഷ്ടപ്പെട്ട കുട്ടികളുണ്ട്. അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അക്കാര്യത്തിലും സംസ്ഥാനവുമായി സഹകരിച്ച് വേണ്ടതു ചെയ്യും.
മേപ്പാടി: (KVARTHA) വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍കാരിന് സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിനായി ചെയ്യുമെന്ന് ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍കാര്‍ ദുരന്തം നേരിടുന്ന ജനങ്ങള്‍ക്കൊപ്പമാണ്. ദുരന്തത്തിന്റെ പൂര്‍ണമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് നിവേദനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ ഒറ്റയ്ക്കല്ല, എല്ലാവരും ഈ ദുഃഖത്തിന്റെ ഘട്ടത്തില്‍ അവരോടൊപ്പമുണ്ട്.
സംസ്ഥാന സര്‍കാരിന്റെ നിവേദനം ലഭിച്ചാല്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാകേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും. പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മോദിയുടെ വാക്കുകള്‍:
ദുരന്തമുണ്ടായ അന്നു രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. കേന്ദ്രസംഘത്തെ അതിവേഗം അയച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ചികിത്സാസഹായത്തിനും വേണ്ടതെല്ലാം ചെയ്തു. വയനാട്ടില്‍ ദുരന്തബാധിതരെ കാണുകയും അവരോടു നേരിട്ട് സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. ഒരുപാട് കുടുംബങ്ങളുടെ സ്വപ്നമാണ് തകര്‍ന്നത്. അവരുടെ പുനരധിവാസം സുപ്രധാനമാണ്. ദുരന്തത്തെ തടയാനാകില്ല. എന്നാല്‍ ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്തമാണ്.
കേന്ദ്ര സര്‍കാര്‍ ദുരന്തം നേരിടുന്ന ജനങ്ങള്‍ക്കൊപ്പമാണ്. ദുരന്തത്തിന്റെ പൂര്‍ണമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് നിവേദനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ ഒറ്റയ്ക്കല്ല, എല്ലാവരും ഈ ദുഃഖത്തിന്റെ ഘട്ടത്തില്‍ അവരോടൊപ്പമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിവേദനം ലഭിച്ചാല്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കും.
കുടുംബം നഷ്ടപ്പെട്ട കുട്ടികളുണ്ട്. അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അക്കാര്യത്തിലും സംസ്ഥാനവുമായി സഹകരിച്ച് വേണ്ടതു ചെയ്യും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാകേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കും. പുനരധിവാസത്തിന് പണം ഒരു തടസ്സമാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പരിഹാരം കാണുന്നതിനായി കേന്ദ്രതലത്തില്‍ പഠനങ്ങള്‍ നടത്തണമെന്ന് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരോന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി കേന്ദ്രത്തിനു കീഴിലുള്ള സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വയനാട് ഉരുള്‍പൊട്ടലില്‍ മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെട്ടു, സ്‌കൂള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും പാലവും റോഡും തകര്‍ന്നു, കൃഷിനാശം സംഭവിച്ചു. ടൂറിസം സാധ്യതകള്‍ നഷ്ടപ്പെട്ടു. ജനങ്ങള്‍ വലിയ തലത്തിലുള്ള പ്രയാസമാണ് നേരിടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ പുനര്‍നിര്‍മാണത്തിന്റെ ആവശ്യകതയെ കുറിച്ചും കേരളത്തിന് വേണ്ട സഹായത്തെ കുറിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണത്തിന് 2000 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വളരെ പോസിറ്റീവായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.