PM Modi | ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനം അതിവേഗത്തില്‍; കേരളത്തിലും ബിജെപി അധികാരത്തിലെത്തിയാല്‍ ഇരട്ട എന്‍ജിന്‍ സര്‍കാരാകുമെന്നും പ്രധാനമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനം അതിവേഗത്തിലെന്നും കേരളത്തിലും ബിജെപി അധികാരത്തിലെത്തിയാല്‍ ഇരട്ട എന്‍ജിന്‍ സര്‍കാരാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി, നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബിജെപിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. വിവിധ പരിപാടികളിലാണ് രണ്ടു ദിവസങ്ങളിലായി പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
Aster mims 04/11/2022

PM Modi | ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനം അതിവേഗത്തില്‍; കേരളത്തിലും ബിജെപി അധികാരത്തിലെത്തിയാല്‍ ഇരട്ട എന്‍ജിന്‍ സര്‍കാരാകുമെന്നും പ്രധാനമന്ത്രി

മലയാളത്തിലാണു മോദി പ്രസംഗം തുടങ്ങിയത്. എല്ലാവര്‍ക്കും അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. 'ഓണത്തിന്റെ അവസരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എല്ലാവര്‍ക്കും ഓണാശംസകള്‍. കേരളം മനോഹരമായ നാടാണ്. സാംസ്‌കാരിക ഭംഗിയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ കേരളത്തില്‍ കേന്ദ്രസര്‍കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കി. ദരിദ്രരുടെയും ദളിതരുടെയും ഉന്നമനമാണ് സര്‍കാരിന്റെ ലക്ഷ്യം. കേരളത്തില്‍ പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതി പ്രകാരം രണ്ടു ലക്ഷത്തിലധികം വീടുകള്‍ക്ക് അനുമതി നല്‍കി. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നും അദ്ദഹം പറഞ്ഞു.

ബിജെപിയുടെ സംസ്ഥാന സര്‍കാരുകള്‍ ഉള്ളിടത്ത് വികസനം വേഗത്തില്‍ നടപ്പാകും. അത്തരം സംസ്ഥാനങ്ങളില്‍ ഇരട്ട എന്‍ജിന്‍ സര്‍കാരാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലും ബിജെപി സര്‍കാര്‍ വന്നാല്‍ അതു വികസനത്തിനു കരുത്തു പകരും. കേരളത്തിലെ ജനം ബിജെപിയെ പ്രതീക്ഷയോടെ കാണുന്നു. മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു' എന്നും മോദി പറഞ്ഞു.

ഇന്‍ഡ്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പിക്കുന്ന പ്രധാനമന്ത്രി, കൊച്ചി മെട്രോയുടെയും ദക്ഷിണ റെയില്‍വേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കും. ബിജെപിയുടെ പരിപാടിക്കുശേഷം വൈകിട്ട് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ശിലാസ്ഥാപനം തുടങ്ങിയവയും മോദി നിര്‍വഹിക്കും.

കൊച്ചി മെട്രോയുടെ എസ്എന്‍ ജന്‍ക്ഷന്‍ മുതല്‍ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം, കാക്കനാട് ഇന്‍ഫോപാര്‍ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയില്‍വേയുടെ കുറുപ്പന്തറ കോട്ടയം ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷല്‍ ട്രെയിന്‍ ഫ് ളാഗ് ഓഫ്, എറണാകുളം സൗത്, നോര്‍ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയാണു പ്രധാനമന്ത്രി നിര്‍വഹിക്കുക.

തുടര്‍ന്ന് പ്രധാനമന്ത്രി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദര്‍ശിക്കും. വെലിങ്ടന്‍ ദ്വീപിലെ താജ് മലബാര്‍ ഹോടെലിലെത്തുന്ന പ്രധാനമന്ത്രി രാത്രി ഒമ്പതുമണിക്ക് ബിജെപിയുടെ സംസ്ഥാന കോര്‍ കമിറ്റി യോഗത്തില്‍ പങ്കെടുക്കും. താമസവും ഇവിടെയാണ്. വെള്ളിയാഴ്ച രാവിലെ 9.30നു കൊച്ചി കപ്പല്‍ശാലയില്‍ ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനിക്കപ്പല്‍ പ്രധാനമന്ത്രി കമിഷന്‍ ചെയ്യും. ഉച്ചയോടെ മംഗ്ലൂറിലേക്കു തിരിക്കും.

 

 Keywords: PM Modi addresses public meeting in Cochin, Kerala, Kochi, News, Inauguration, Prime Minister, Narendra Modi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia