Arrested | താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ നിരന്തരം 2 വര്‍ഷത്തോളമായി പീഡിപ്പിച്ചതായി പരാതി; സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍

 


കോഴിക്കോട്: (KVARTHA) താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. വീട്ടില്‍വച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം തന്റെ ഉറ്റ സുഹൃത്തിനോട് പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന വിവരം പങ്കുവച്ചിരുന്നു. ഈ സുഹൃത്ത് പിന്നീട് സ്‌കൂള്‍ അധികൃതരെ വിവരം ധരിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി എല്ലാ വിവരവും തുറന്ന് സമ്മതിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും അവര്‍ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരായായിട്ടുണ്ടെന്നാണ് മൊഴിയില്‍നിന്ന് പൊലീസിന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് പ്രതിക്കെതിരെ പോക്‌സോ ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്തത്.

Arrested | താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ നിരന്തരം 2 വര്‍ഷത്തോളമായി പീഡിപ്പിച്ചതായി പരാതി; സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍


Keywords: News, Kerala, Kerala-News, Kozhikode-News, Police-News, Plus Two, Student, Molested, Thamarassery News, Youth, Police, Custody, Plus two student molested in Thamarassery; Youth in police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia