പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥി ഹോടെലിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍
Feb 16, 2022, 12:14 IST
പത്തനംതിട്ട: (www.kvartha.com 16.02.2022) പ്ലസ് ടു വിദ്യാര്‍ഥിയായ 18 കാരനെ നഗരത്തിലെ താമസിക്കുന്ന ഹോടെലിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി ആണ് മരിച്ചത്. റാന്നി സിറ്റാഡല്‍ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോടെല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.
രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോടെലിലായിരുന്നു താമസം. പത്തനംതിട്ട കോളജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോടെലില്‍ കഴിഞ്ഞ മാസം മൂന്നിനാണ് അലോന്‍സോ റൂമെടുത്തിരുന്നത്. 405-ാം നമ്പര്‍ റൂമിലെ താമസക്കാരനായിരുന്നു.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.