Found Dead | കോണ്‍വെന്റില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (KVARTHA) ബുധനൂര്‍ ഉളുന്തിയിലെ കോണ്‍വെന്റില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശ് സ്വദേശി പൊബായി കൊങ്കാങി (18) നെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉളുന്തിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്‍സ് കോണ്‍വെന്റില്‍ ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

Found Dead | കോണ്‍വെന്റില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കഴിഞ്ഞ രണ്ടു വര്‍ഷമായി പൊബായി കൊങ്കാങ് സെന്റ് ആന്‍സ് കോണ്‍വെന്റിലാണ് താമസം. മാവേലിക്കര ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. മരിച്ച പെണ്‍കുട്ടിയെ കൂടാതെ നാല് കന്യാസ്ത്രീമാരും ഒരു ജോലിക്കാരിയും മാത്രമാണ് ഈ കോണ്‍വെന്റില്‍ താമസിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മാന്നാര്‍ പൊലീസ് പരിശോധനകള്‍ ആരംഭിച്ചു. ആലപ്പുഴയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മരണ കാരണം വ്യക്തമല്ല.

Keywords: Plus Two Student Found Dead in Convent, Alappuzha, News, Plus Two Student, Found Dead, Hanged, Convent, Police, Inquest, Postmortem, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia