പ്ലസ് ടു വിദ്യാര്‍ഥിനി വീടിന്റെ അടുക്കളയില്‍ ഷോളില്‍ തൂങ്ങിമരിച്ചനിലയില്‍; ദുരൂഹതയെന്ന് പൊലീസ്; പീഡനത്തിനിരയായെന്ന് ഡോക്ടര്‍മാര്‍
Jul 21, 2021, 13:50 IST
കുളത്തൂപ്പുഴ: (www.kvartha.com 21.07.2021) പ്ലസ് ടു വിദ്യാര്‍ഥിനി വാടകവീടിന്റെ അടുക്കളയില്‍ ഷോളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. ഞായറാഴ്ച രാവിലെയായിരുന്നു പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് മൃതദേഹം പോസ്റ്റുമോര്‍ടെം നടത്തിയ ശേഷം ഡോക്ടര്‍മാരില്‍ നിന്നു പൊലീസിനു ലഭിച്ച പ്രാഥമിക സൂചന. കേസുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അടക്കമുള്ള ചിലരെ പൊലീസ് ചോദ്യം ചെയ്തു.
മരണത്തിനു തൊട്ടുമുന്‍പ് പെണ്‍കുട്ടി അമ്മയെ വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ കണ്ടെത്തി വിവരങ്ങള്‍ പരിശോധിച്ചാല്‍ മരണം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണു നിഗമനം. ഫോണ്‍ കണ്ടെത്താനാകാത്തതും ദുരൂഹമാണെന്ന് പൊലീസ് പറയുന്നു.
പോസ്റ്റുമോര്‍ടെം റിപോര്‍ട് ലഭിച്ച ശേഷം തുടരന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോം നഴ്‌സ് ആയതിനാല്‍ അമ്മയുടെ പിതാവിനൊപ്പമായിരുന്നു താമസം. ഞായറാഴ്ച രാവിലെ പുറത്തേക്കു പോയി മുത്തച്ഛന്‍ തിരികെ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Plus Two student fond dead in house, Kollam, Hang Self, Plus Two student, Girl, Police, Probe, Mobile Phone, Missing, Kerala, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.