Accidental Death | ബൈകും ടിപര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരം, അപകടം വരുത്തിയ വാഹനം കസ്റ്റഡിയില്‍; ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു

 


ഉപ്പള: (www.kvartha.com) ബൈകും ടിപര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരം. അപകടം വരുത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ഹൊസംഗടിയില്‍ ദേശീയപാത നിര്‍മാണത്തില്‍ ഏര്‍പെട്ട ടിപര്‍ ലോറിയും ബൈകും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ആണ് ടിപര്‍ ലോറിയുമായി കൂടിയിടിച്ചതെന്നും റിപോര്‍ടുണ്ട്.

കുമ്പള മഹാത്മാ കോളജ് വിദ്യാര്‍ഥിയും കുഞ്ചത്തൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപത്തെ എം അസ്മയുടെ മകനുമായ മുഹമ്മദ് ആദില്‍ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കുഞ്ചത്തൂര്‍ സന്നടുക്ക കലന്തര്‍ ശാ കോടേജില്‍ താമസിക്കുന്ന അര്‍ശാദ് അലി (18) യെ ആണ് ഗുരുതരമായ പരുക്കുകളോടെ മംഗ്ലൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Accidental Death | ബൈകും ടിപര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരം, അപകടം വരുത്തിയ വാഹനം കസ്റ്റഡിയില്‍; ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു

ചൊവ്വാഴ്ച ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കെഎല്‍ 14 എക്സ് 1215 ബൈകില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ദേശീയപാത നിര്‍മാണത്തില്‍ ഏര്‍പെട്ട ടിപര്‍ ലോറിയുമായാണ് ബൈക് കൂട്ടിയിടിച്ചത്. ആദില്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ദേശീയപാത നിര്‍മാണത്തില്‍ ഏര്‍പെട്ടിരിക്കുന്ന ടിപര്‍ ലോറികളും മറ്റു വാഹനങ്ങളും അശ്രദ്ധയോടെ റോഡിലേക്ക് പ്രവേശിക്കുന്നത് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് വാഹന ഉടമകളും സമീപവാസികളും ആരോപിക്കുന്നു. പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Keywords:  Plus Two Student Died In Road Accident, Kasaragod, News, Accidental Death, Plus Two student, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia