SWISS-TOWER 24/07/2023

പ്ലസ് ടു വിദ്യാര്‍ഥി ബൈക് അപകടത്തില്‍ മരിച്ചു; മരണം വിജയാഹ്ലാദം പങ്കിടാനുള്ള യാത്രയ്ക്കിടെ

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 29.07.2021) പ്ലസ് ടു വിദ്യാര്‍ഥി ബൈക് അപകടത്തില്‍ മരിച്ചു. കിഴിശ്ശേരി തവനൂര്‍ കുന്നത്ത് മുഹമ്മദ് ഷഹീന്‍ (19) ആണ് മരിച്ചത്. കുന്നത്ത് വീട്ടില്‍ സലാഹുദ്ദീന്‍ - ജസ്റ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹീന്‍. പ്ലസ് ടു വിജയിച്ച ആഹ്‌ളാദം പങ്കിടാനുള്ള യാത്രയ്ക്കിടെയാണ് മരണം എന്നാണ് അറിയുന്നത്. മണ്ണാര്‍ക്കാട് വെച്ചാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന പുളിക്കല്‍ സ്വദേശി സാബിത് പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Aster mims 04/11/2022

പ്ലസ് ടു വിദ്യാര്‍ഥി ബൈക് അപകടത്തില്‍ മരിച്ചു; മരണം വിജയാഹ്ലാദം പങ്കിടാനുള്ള യാത്രയ്ക്കിടെ

മണ്ണാര്‍ക്കാട് വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ബൊളീറോ പികപ് വാനുമായി ഇവര്‍ സഞ്ചരിച്ച ബൈക് കുട്ടിയിടിക്കുകയായിരുന്നു. ചീക്കോട് കെ കെ എം എച്ച് എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ഫിദ, റീഥ എന്നിവര്‍ സഹോദരങ്ങളാണ്. പിതാവ് ബഹ്‌റൈനിലാണ്. വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് ചക്കുങ്ങല്‍ പള്ളിയില്‍ മൃതദേഹം ഖബറടക്കും.

Keywords:  Plus two student died in bike accident, Malappuram, News, Local News, Dead, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia