Accidental Death | പ്ലസ് ടു പരീക്ഷയുടെ ഹോൾ ടികറ്റ് വാങ്ങി തിരിച്ചുവരുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Mar 2, 2023, 19:55 IST
ADVERTISEMENT
പട്ടാമ്പി: (www.kvartha.com) പ്ലസ് ടു പരീക്ഷയുടെ ഹോൾ ടികറ്റ് വാങ്ങാന്‍ സ്‌കൂളിലേക്ക് പോയി തിരിച്ചുവരുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പെരുമുടിയൂര്‍ ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ആശിഫ് (17) ആണ് മരിച്ചത്. പട്ടാമ്പി ഓങ്ങല്ലൂരിനടുത്ത് വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു അപകടം.
സഹോദരനൊപ്പം സ്‌കൂളിലെത്തി ഹോൾ ടികറ്റ് വാങ്ങി വരുമ്പോള്‍ റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രദേശത്ത് മുമ്പും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.
Keywords: Plus Two Student Died After Train Hit, Palakkad, News, Local News, Accidental Death, Student, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

