HC | പ്ലസ് ടു കോഴക്കേസ്: കെ എം ശാജിക്ക് ആശ്വാസം; വിജിലന്‍സ് എഫ് ഐ ആര്‍ ഹൈകോടതി റദ്ദാക്കി

 


കൊച്ചി: (www.kvartha.com) പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ എം ശാജിക്കെതിരായ വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കി ഹൈകോടതി. കേസ് നിലനില്‍ക്കില്ലെന്ന ശാജിയുടെ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.

അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെകന്‍ഡറി ബാച് അനുവദിക്കാന്‍ കെഎം ശാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. കണ്ണൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കുടുവന്‍ പദ്മനാഭന്‍ നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്.

2013ല്‍ അഴീക്കോട് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ 2020 ജനുവരിയിലാണ് കെഎം ശാജിയെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കോഴക്കേസ് രെജിസ്റ്റര്‍ ചെയ്തത്.

HC | പ്ലസ് ടു കോഴക്കേസ്: കെ എം ശാജിക്ക് ആശ്വാസം; വിജിലന്‍സ് എഫ് ഐ ആര്‍ ഹൈകോടതി റദ്ദാക്കി

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശാജിക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയെന്ന് വ്യക്തമാക്കിയ വിജിലന്‍സ് ശാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഈ പണം തിരഞ്ഞെടുപ്പ് ഫന്‍ഡ് ആണെന്നും തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് ശാജി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. രേഖകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ പണം തിരിച്ചുനല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Keywords:  Plus Two bribery case: Relief for KM Shaji; Vigilance FIR quashed by High Court, Kochi, News, Politics, Muslim-League, KM Shaji, High Court, Corruption, Vigilance, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia