Obituary | തളിപ്പറമ്പില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് നഗരസഭയിലെ അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി അതിദാരുണമായി മുങ്ങിമരിച്ചു. അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-14 ലെ സഖറിയ-മുര്‍ശിത ദമ്പതികളുടെ മകന്‍ നിദിശ്(16)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്.

നീന്തല്‍ പഠിക്കാനെത്തിയ നാദിശ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികളില്‍ ചിലര്‍ പുറത്തെടുത്ത് തളിപറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ കാന്റീന്‍ നടത്തിപ്പുകാരനാണ് തലശേരി കതിരൂര്‍ സ്വദേശിയായ സഖറിയ. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.