Tragic Death | പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കണ്‍മുന്നില്‍ കണ്ട അപകടത്തിന്റെ  ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍ 

 
Plus One Student Died in Train Accident While Crossing Tracks
Plus One Student Died in Train Accident While Crossing Tracks

Photo Credit: Facebook / Ministry of Railways, Government of India

● പ്ലാറ്റ് ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം.
● മരിച്ചത് ചാത്തന്നൂര്‍ കോയിപ്പാട് വിളയില്‍ വീട്ടില്‍ അജി -ലീജ ദമ്പതികളുടെ മകള്‍ എ ദേവനന്ദ.
● പാസഞ്ചര്‍ ട്രെയിന്‍ ലോക്കോ പൈലറ്റ് നിര്‍ത്താതെ ഹോണ്‍ അടിച്ചെങ്കിലും ഫലമുണ്ടായില്ല. 
● ഇടിച്ചത് മുംബൈയില്‍നിന്നു തിരുവനന്തപുരത്തേക്കു പോകുന്ന നേത്രാവതി എക്‌സ്പ്രസ്.

കൊല്ലം: (KVARTHA) പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച വൈകിട്ട് നാലരയോടെ സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകും വഴിയാണ് അപകടം. പാളം മുറിച്ചു കടന്ന് പ്ലാറ്റ് ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം. കൂട്ടുകാര്‍ക്കു മുന്‍പില്‍ വച്ചാണ് അപകടമുണ്ടായത്. 

 

മയ്യനാട് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും ചാത്തന്നൂര്‍ കോയിപ്പാട് വിളയില്‍ വീട്ടില്‍ അജി -ലീജ ദമ്പതികളുടെ മകളുമായ എ ദേവനന്ദയാണ് മരിച്ചത് (17). നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ മയ്യനാട് സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. എന്‍ജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ് ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈയില്‍നിന്നു തിരുവനന്തപുരത്തേക്കു പോകുന്ന നേത്രാവതി എക്‌സ്പ്രസ് എത്തിയത്. 

 

മറ്റൊരു സഹപാഠിക്കൊപ്പമാണ് ദേവനന്ദ പാളത്തിലേക്കു കടന്നത്. സുഹൃത്തുക്കള്‍ സഹപാഠിയെ പ്ലാറ്റ് ഫോമിലേക്ക് വലിച്ചു കയറ്റി. തുടര്‍ന്ന് ദേവനന്ദയെ കയറ്റാന്‍ ശ്രമിച്ചപ്പോഴേക്കും ട്രെയിന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചാത്തന്നൂര്‍ ഭാഗത്തേക്കു പോകുന്ന കുട്ടികള്‍ സാധാരണ മയ്യനാട് ചന്തമുക്കില്‍ നിന്നാണ് വീട്ടിലേക്കുള്ള ബസ് കയറുന്നത്. പാളത്തിന് അരികിലൂടെ ബസില്‍ കയറാന്‍ ചന്തമുക്കിലേക്ക് എത്തുമ്പോഴാണ് അപകടം. 

കുട്ടികള്‍ ട്രെയിനിനു മുന്നില്‍പെട്ടതറിഞ്ഞ് പാസഞ്ചര്‍ ട്രെയിന്‍ ലോക്കോ പൈലറ്റ് നിര്‍ത്താതെ ഹോണ്‍ അടിച്ചെങ്കിലും ഫലമുണ്ടായില്ല. ട്രെയിനിന്റെ ഹോണിനൊപ്പം എതിര്‍ വശത്തു നിന്നു ട്രെയിന്‍ പാഞ്ഞെത്തിയപ്പോള്‍ ഭയപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അമ്മ ലീജ വിദേശത്താണ്. സഹോദരി: ദേവപ്രിയ. മരണ വിവരമറിഞ്ഞ് ലീജ നാട്ടില്‍ എത്തുന്നുണ്ട്. അത് അനുസരിച്ച് സംസ്‌കാരം നിശ്ചയിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

#TrainAccident #KeralaNews #TragicDeath #StudentLifeLost #Mayyanad #Eyewitness

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia