Attack | ഷൂ ധരിച്ച് സ്കൂളിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 30 ഓളം സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി; പരുക്കേറ്റ കുട്ടി ആശുപത്രിയില്‍
Jan 6, 2023, 19:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com) ഷൂ ധരിച്ച് സ്കൂളിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 30 ഓളം സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയര്‍ സെകന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി നിഹാലിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
മര്‍ദനത്തില്‍ കുട്ടിയുടെ ഇടത് കണ്ണിന് മുകളില്‍ പരുക്കുണ്ട്. ഇടിക്കട്ട പോലെയുള്ള ആയുധം കൊണ്ട് ആക്രമിച്ചെന്നാണ് നിഹാല്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. നാല് തുന്നലുണ്ട്. പാവറട്ടി സാന്‍ ജോസ് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി.
Keywords: Plus One Student Attacked in School, Thrissur, News, Attack, Complaint, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

