Admission | പ്ലസ് വൺ: പ്രവേശനം നേടിയ സ്‌കൂളോ വിഷയമോ ഇഷ്ടപ്പെട്ടില്ലേ? ഇപ്പോൾ മാറ്റാൻ അവസരം! അറിയാം


മാറ്റം ലഭിച്ചാൽ നിർബന്ധമായും പുതിയ സ്കൂളിലേക്ക് മാറണം
തിരുവനന്തപുരം:(KVARTHA) ഏകജാലകം വഴി മെറിറ്റിൽ പ്ലസ് വൺ പ്രവേശനം (Plus One Admission) നേടിയ വിദ്യാർത്ഥികൾ (Students) സ്കൂളും (School) വിഷയവും (Subject) മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇപ്പോൾ അവസരമുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. www(dot)hscap(dot)kerala(dot)gov(dot)in വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം മിച്ചമുള്ള സീറ്റും, മലപ്പുറം, കാസർകോട് ജില്ലകളിൽ അധികമായി അനുവദിച്ച 138 അധിക ബാച്ചുകളും സ്കൂൾ മാറ്റത്തിനായി പരിഗണിക്കും.
ഇവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല:
* മെറിറ്റിൽ ആദ്യ ഓപ്ഷനിൽത്തന്നെ അലോട്ട്‌മെന്റ് ലഭിച്ചവർ
* സ്പോർട്‌സ്, ഭിന്നശേഷി, മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം ലഭിച്ചവർ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പ്രവേശനം ലഭിച്ച ജില്ലയ്ക്കുള്ളിൽ മാത്രമേ സ്കൂൾ മാറ്റം അനുവദിക്കൂ.
* നിലവിൽ പഠിക്കുന്ന സ്കൂളിൽ മറ്റൊരു വിഷയത്തിലേക്ക് മാറാം
* മറ്റൊരു സ്കൂളിൽ അതേ വിഷയത്തിലേക്കോ മറ്റൊരു വിഷയത്തിലേക്കോ മാറാം
* സ്കൂളും വിഷയവും മാറ്റാൻ എത്ര ഓപ്ഷൻ വേണമെങ്കിലും നൽകാം.
* മാറ്റം ലഭിച്ചാൽ നിർബന്ധമായും പുതിയ സ്കൂളിലേക്ക് മാറണം.