ADVERTISEMENT
കോട്ടയം: (www.kvartha.com 18.02.2018) പദ്ധതി തുക വിനിയോഗത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി തുകയുടെ 41 ശതമാനം ചെലവഴിച്ചാണു ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എല്ലാ വിഭാഗത്തിലുമുള്ള പദ്ധതികള്‍ കൃത്യമായ അവലോകനം നടത്തി യഥാസമയം പൂര്ത്തകരിച്ചതിന്റെ ഫലമായാണ് 13 ജില്ല പഞ്ചായത്തുകളെയും പിന്നിലാക്കി ഒന്നാമതെത്താന്‍ കഴിഞ്ഞതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമതി ചെയര്‍മാനുമായി സഖറിയാസ് കുതിരവേലി പറഞ്ഞു. ബ്ലോക്കു തലത്തില്‍ നടപ്പു വര്‍ഷത്തെ പദ്ധതി ചെലവ് വിലയിരുത്തി ഒന്നാം സ്ഥാനം നിലനിര്‍ത്താനള്ള അവലോകന യോഗങ്ങള്‍ ഉടന്‍ നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി ളാലം ബ്ലോക്കിനെ തെരഞ്ഞെടുത്തു. 2016 - 17 വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്കാരം. തുടര്‍ച്ചയായ അഞ്ചു സാമ്പത്തിക വര്‍ഷങ്ങളില്‍ 100 ശതമാനം പദ്ധതി തുക ചെലവിടുന്ന ബ്ലോക്ക് പഞ്ചായത്താണ് ളാലമെന്ന് അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ (ജനറല്‍) പി എസ് ഷിനോ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പഞ്ചായത്ത് എംപവര്‍മെന്റ് ആന്‍ഡ് ഇന്‍സെന്റീവ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഐഎസ്ഒ സര്ട്ടിഫിക്കേഷന് നേടിയ ബ്ലോക്ക് പഞ്ചായത്തും ളാലമാണ്.
ജില്ലാതല പുരസ്കാരത്തിന് തീക്കോയി പഞ്ചായത്ത് അര്‍ഹമായി. ജില്ലാതലത്തില്‍ ഒന്നാമതെത്തിയവര്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തി മഹാത്മാ പുരസ്കാരത്തിന് ജില്ലയില്‍ നിന്നും മുണ്ടക്കയം, മേലുകാവ് പഞ്ചായത്തുകളും അര്‍ഹമായി. 19ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Keywords: Kerala, Kottayam, News, Funds, Planning fund utilization: Kottayam dist Panchyath get first place in State

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.