വിമാനപകടത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞില്ല

 


വിമാനപകടത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞില്ല
കൊച്ചി: നൈജീരിയയിലെ ലാഗോസില്‍ വിമാനാപകടത്തില്‍ മരിച്ച റിജോ കെ. എല്‍ദോസിന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. മൃതദേഹം തിരിച്ചറിയാനായി റിജോയുടെ പിതാവ് കൊച്ചുകുടി എല്‍ദോസിന്റെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ച് നൈജീരിയിലേക്ക് അയക്കും. ഇതിനായി എല്‍ദോസും റിജോയുടെ സഹോദരിയുടെ ഭര്‍ത്താവ് ജയ്‌മോനും ഡല്‍ഹിയിലേക്ക് യാത്രതിരിച്ചു.

റിജോയുടെ ഭൗതികാവശിഷ്ടം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നാണ് ആഗ്രഹമെന്നും ബന്ധുക്കള്‍ പറഞ്ഞു.
നൈജീരിയയിലെ ലാഗോസിലുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഇന്ത്യന്‍ സഹ പൈലറ്റടക്കം 153 പേരും വിമാനത്തിനടിയില്‍ പെട്ട കെട്ടിടത്തിലെ 40 പേരും കൊല്ലപ്പെട്ടിരുന്നു.


Keywords:  Kochi, Accident, Kerala, Aeroplane accident,  Nigeria   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia